അമേരിക്ക തങ്ങളെ ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞു; പാക്കിസ്ഥാന് ടോയ്ലറ്റ് പേപ്പറിനേക്കാൾ വില നൽകി; വിമർശനവുമായി പാക്കിസ്ഥാൻ പ്രതിരോധമന്ത്രി 

കറാച്ചി: ട്രമ്പിൻ്റെ നേത്വത്തിലുള്ള യുഎസ് സർക്കാറിനെതിരെ രൂക്ഷമായ വിമർശനവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാകിസ്ഥാൻ പാർലമെന്‍റില്‍ നടത്തിയ പ്രസംഗത്തില്‍. യുഎസ് തങ്ങളെ ചൂഷണം ചെതെന്നും ആവശ്യം കഴിഞ്ഞപ്പോള്‍ ടോയ്‍ലറ്റ് പേപ്പറിനെക്കാള്‍ മോശമായ രീതിയില്‍ ഉപേക്ഷിച്ചെന്നും അദ്ദേഹം ആരോപിച്ചു. യുഎസിനെതിരെ മാത്രമല്ല, മുൻ പാകിസ്ഥാൻ ഭരണാധികാരികള്‍ക്കെതിരെയും ഖ്വാജ ആസിഫ് വിമർശനം കടുത്ത ഉന്നയിച്ചു. യുഎസ് കാരണം പാകിസ്ഥാൻ അനുഭവിച്ച നഷ്ടങ്ങള്‍ ഒരിക്കലും നികത്താൻ കഴിയാത്തതാണെന്നും ഖ്വാജ ആസിഫ് കൂട്ടിച്ചേർത്തു.

Advertisements

അഫ്ഗാനിസ്ഥാനില്‍ താലിബാനെതിരെ യുഎസ് നടത്തിയ യുദ്ധങ്ങളില്‍ പാകിസ്ഥാൻ യുഎസിനൊപ്പം ചേർന്നത് ചരിത്രപരമായ മണ്ടത്തരമായെന്നും രാജ്യം ഇന്ന് അതിന്‍റെ തിക്തഫലം അനുഭവിക്കുകയാണെന്നും ഖ്വാജ ആസിഫ് പാർലമെന്‍റില്‍ പറ‌ഞ്ഞു. 1999 ന് ശേഷം യുഎസുമായി ഉണ്ടാക്കിയ സഖ്യം പാകിസ്ഥാന് ദേഷം ചെയ്തെന്നും യുഎസിന്‍റെ പിന്തുണയ്ക്ക് വേണ്ടി പാകിസ്ഥാൻ നടത്തിയ ഈ നീക്കം രാജ്യത്ത് അക്രമങ്ങള്‍ വ്യാപിക്കുന്നതിനും സാമ്പത്തിക തകർച്ചയ്ക്കുമാണ് വഴിവച്ചതെന്നും അദ്ദേഹം കുട്ടിച്ചേർത്തു. യുഎസ് പിന്തുണ തെറ്റായ കണക്കുകൂട്ടലാണെന്നും അതിന്‍റെ പ്രത്യാഘാതങ്ങള്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷവും പാകിസ്ഥാൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാക് സർക്കാർ പതിറ്റാണ്ടുകളായി വാദിച്ചിരുന്ന കാര്യങ്ങളെ തള്ളിപ്പറഞ്ഞ ഖ്വാജ, അഫ്ഗാനിസ്ഥാൻ സംഘർഷത്തില്‍ പാകിസ്ഥാന്‍റെ ഇടപെടല്‍ മതപരമായ കടമയുടെ പേരിലാണെന്ന ഔദ്ധ്യോഗിക വാദത്തെയും തള്ളിക്കളഞ്ഞു. ജിഹാദ് വാദമുയർത്തി പാകിസ്ഥാനികളെ താലിബാനെതിരെ പോരാടാൻ മുന്‍ രാഷ്ട്രീയ നേതൃത്വം ശ്രമിച്ചെന്നും ഈ ഗൂഢാലോചന അങ്ങേയറ്റം വിനാശകരവുമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles