കോട്ടയം: ബസേലിയസ് കോളേജിലെ കായിക താര സംഗമം ഒരുമിക്കാൻ ഒരു ദിനം ഫെബ്രുവരി 14 ന് കോട്ടയം ബസേലിയസ് കോളേജിൽ നടക്കും. ഫെബ്രുവരി 14 ശനിയാഴ്ച 3 മുതൽ 6 വരെ നടക്കുന്ന കായിക താര സംഗമം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരും പൂർവ വിദ്യാർഥികളുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ് എന്നിവർ മുഖ്യ അതിഥികളാകും. റിയോ (റിയോടിജനിരോ, ബ്രസിൽ) ഒളിംപിക്‌സിൽ ഇന്ത്യക്കുവേണ്ടി ഓട്ടക്കളത്തിൽ മത്സരിക്കുകയും 2018ൽ അർജുനാ അവാർഡ് ജേതാവാവുകയും ചെയ്ത ജിൻസൺ ജോൺസനും ഇന്ത്യൻ ബാസ്ക്‌കറ്റ്ബോൾ ടീമിൽ സ്‌ഥാനം നേടിയ രണ്ടാമത്തെ മലയാളി മുഹമ്മദ് ഇക്‌ബാലും ഇന്ത്യൻ സീനിയർ, ജൂനിയർ ടീമുകളിൽ അംഗമായിരുന്ന കുട്ടനാട്ടുകാരനായ സതീഷ് ചന്ദ്രദത്തും ഇന്ത്യൻ ജൂനിയർ ടീമിൽ അംഗമായിരുന്ന സിജിമോൻ കരീത്രയും ഇന്ത്യൻ സ്‌കൂൾ ടീമിൽ അംഗമായിരുന്ന മാത്യു ഉമ്മനും ഇക്കഴിഞ്ഞ 2 വർഷങ്ങളിൽ സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിൽ 2 തവണകളും കേരള ടീമിൻ്റെ നായകനുമായിരുന്ന സഞ്ജു. ജിയും ഉൾപ്പെടെ ഒട്ടേറെ കായിക താരങ്ങളെയും ഇന്ത്യൻ ബാസ്‌കറ്റ്ബോൾ ടീമിൻ്റെ പരിശീലകനായിരുന്ന ഡിമെൽ സി മാത്യുവിനെയും കായിക കേരളത്തിനു സംഭാവന ചെയ്‌ത ചരിത്രം കോട്ടയം ബസേലിയസ് കോളജിനുണ്ട്. ബാസ്കറ്റ് ബോൾ ഫുട്‌ബോൾ ഹാൻഡ്‌ബോൾ, ബാഡ്‌മിൻ്റൻ അനലറ്റിക്‌സ് തുടങ്ങി പല കായിക ഇനങ്ങളിലും ശ്രദ്ധേയരായ കായിക താരങ്ങളെ സംഭാവന ചെയ്യുവാൻ ബസലിയസ് കോളജിന് സാധിച്ചു. 1964 മുതൽ കഴിഞ്ഞ 61 വർഷങ്ങൾ ബസേലിയസിൻ്റെ കളിക്കളത്തിൽ ആവേശം വിതറിയ എല്ലാ കായിക താരങ്ങളെയും ഒരേ വേദിയിൽ അണിനിരത്തി ആവേശകരമായ ഓർമ്മകൾ പങ്കുവയ്ക്കുകയാണു ലക്ഷ്യം.
81 വയസ്സ് പ്രായമായ ഫുട്‌ബോൾ താരങ്ങളായ അബൂട്ടിയും സന്തോഷ് ട്രോഫിയിൽ കേരള അംഗമായിരുന്ന സണ്ണി എന്ന് വിളിപ്പേരുള്ള ടി. വി. ജേക്കബിൻയും വരെയുള്ളവരുടെ പങ്കാളിത്തം ഉറപ്പായിട്ടുണ്ട്. മാത്രമല്ല, സംഗമത്തിൽ പങ്കെടുക്കുന്ന എല്ലാ കായിക താരങ്ങളെയും ആദരിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. അകാലത്തിൽ വെർപെട്ടവരെ അനുസ്‌മരിക്കാനും കൂടിയുള്ളതാണ് ഈ ഒത്തു ചേരൽ. കോട്ടയം ബസേലിയസ് കോളേജ് പ്രിൻസിപ്പൽ ഡോ.ബിജു തോമസ്, കൺവീനർ പ്രഫ.ടി.എം മാത്യു, ജോയിൻ്റ് കൺവീനർ ഡോ.ജോജി ഫിലിപ്പ്, കോ ഓർഡിനേറ്റർ വി.എം ജോൺ, ട്രഷറർ കെ.ആർ ഷാജി എന്നിവർ പ്രസംഗിച്ചു.


