കോട്ടയം: കേരള കത്തോലിക്ക സഭയുടെ ഔദ്യോഗിക അധ്യാപക പ്രസ്ഥാനമാണ് കേരള കാത്തലിക് ടീച്ചേഴ്സ് ഗിറ ഗിൽഡിൻ്റെ സംസ്ഥാന സമ്മേളനം ഫെബ്രുവരി 13 നും 14 നും ചങ്ങനാശേരിയിൽ നടക്കും. ഫെബ്രുവരി 13 വെള്ളിയാഴ്ച വൈകുന്നേരം 4.00-ന് അഭിവന്ദ്യ മാർ ജോസഫ് പൗവ്വത്തേലിൻറെ കബറിടത്തിൽ നിന്ന് പ്രതിനിധി സമ്മേളന വേദിയായ കുന്നന്താനം ധ്യാനകേന്ദ്രത്തിലേക്ക് ഛായാ ചിത്ര പ്രയാണം ആരംഭിക്കുന്നതോടെ സമ്മേളനത്തിന് തുടക്കം കുറിക്കും. 5.50 ന് സംസ്ഥാന പ്രസിഡണ്ട് ടോം മാത്യു പതാക ഉയർത്തും . തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനവും വിദ്യാഭ്യാസ സെമിനാറും ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷൻ അഭിവന്ദ്യ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും. ഡോ. അജു കെ നാരായണൻ സെമിനാർ നയിക്കും.
ഫെബ്രുവരി 14 ശനിയാഴ്ച രാവിലെ 9.00 മണിക്ക് ചങ്ങനാശ്ശേരി അതിമെത്രാസന ഭവനത്തിൽ നിന്നും ആയിരക്കണക്കിന് അധ്യാപകർ പങ്കെടുക്കുന്ന അവകാശ സംരക്ഷണ റാലി,അവകാശ സംരക്ഷണ പ്രതിജ്ഞയോടെ ആരംഭിക്കും. മാവേലിക്കര എം പി കൊടിക്കുന്നിൽ സുരേഷ് ഉദ്ഘാടനം നിർവ്വഹിച്ച് ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് എസ് ബി കോളേജ് കാവുകാട്ട് ഹാളിൽ നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് ടോം മാത്യു അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ അഭിവന്ദ്യ മാർ തോമസ് തറയിൽ ആമുഖ പ്രഭാഷണം നടത്തും. കെ സി ബി സി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ റൈറ്റ് റവ. പോൾ ആൻറണി മുല്ലശ്ശേരി മുഖ്യ പ്രഭാഷണം നടത്തും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെ സി ബി സി വിദ്യാഭ്യാസ കമ്മീഷൻ വൈസ് ചെയർമാൻ അഭിവന്ദ്യ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹപ്രഭാഷണം നടത്തും. ജോബ് മൈക്കിൾ എം എൽ എ ചങ്ങനാശേരി അതിരൂപത വികാരി ജനറൽമാരായ റവ. ഫാ സ്കറിയ കന്യാകോണിൽ, റവ. ഫാ ആന്റണി ഏത്തക്കാട്, നഗരസഭാ ചെയർമാൻ ജോമി ജോസഫ്, ചങ്ങനാശേരി അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാ ആന്റണി മൂലയിൽ, സംസ്ഥാന ഭാരവാഹികൾ ആയ ജി ബിജു, റോബിൻ മാത്യു, സി ഏ ജോണി, ബിജു പി ആന്റണി, സി ജെ ആന്റണി, ഷൈനി കുര്യാക്കോസ്, സുബാഷ് മാത്യു തുടങ്ങിയവർ സംസാരിക്കും. കെസിബിസിയും കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡും ഏർപ്പെടുത്തുന്ന അധ്യാപക – വിദ്യാലയ അവാർഡുകളും വിവിധ മത്സര വിജയികൾക്കുള്ള പുരസ്കാരങ്ങളും സമ്മേളനത്തിൽ വിതരണം ചെയ്യും.
സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല പ്രശ്നസങ്കീർണമായ കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ ആണ് ഈ സംസ്ഥാന സമ്മേളനത്തിന് ചങ്ങനാശ്ശേരി വേദിയാകുന്നത്. മതന്യൂനപക്ഷങ്ങൾക്ക് ഭരണഘടന ഉറപ്പു നൽകുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങൾ കവർന്നെടുക്കുന്നതിൽ മത്സരിക്കുകയാണ്. ശാക്തീകരണത്തെക്കുറിച്ച് സംസ്ഥാന കേന്ദ്ര ഭരണകൂടങ്ങൾ പൊതുവിദ്യാഭ്യാസരംഗത്തിൻ ന്റെ സർക്കാർ വാതോരാതെ പ്രസംഗിക്കാറുണ്ടെങ്കിലും സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ പലർക്കും ഇരുപത്തയ്യായിരത്തിൽപരം അധ്യാപകരാണ് നിയമനാംഗീകാരമില്ലാതെ ദിവസവേതനക്കാരായി പ്രവർത്തിക്കുന്നത്. ഇവരിൽ ദിവസവേതനം ലഭ്യമാക്കുന്നതിൽ പോലും സർക്കാർ ആത്മാർത്ഥത കാണിക്കുന്നില്ല. അസംതൃപ്തരായ അധ്യാപക സമൂഹത്തെ സൃഷ്ടിക്കാനും അതുവഴി വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മയെ പ്രതികൂലമായി ബാധിക്കാനും ഇത് കാരണമാകും. അദ്ധ്യാപകരെ അതിജീവനത്തിനായി തെരുവിലേക്കിറക്കുന്ന സർക്കാർ നടപടികൾക്കെ തിരെയുള്ള പ്രതിഷേധം സമ്മേളനത്തിൽ അലയടിക്കും.
ഭിന്നശേഷി സംവരണം എയ്ഡഡ് മേഖലയിൽ നടപ്പിലാക്കിയതോടെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലത്തെ ബാക്ക് ലോഗ് പരിഹരിച്ച് മാത്രമേ അധ്യാപക നിയമനങ്ങൾ അംഗീകരിക്കൂ എന്ന പിടിവാശിയിൽ സംസ്ഥാന സർക്കാർ മുന്നോട്ട് പോയതിനാൽ സ്കൂളുകൾ വലിയ പ്രതിസന്ധിയിലാണ്. ഭിന്നശേഷി സംവരണത്തെ വിവിധ മാനേജ്‌മെന്റുകൾ അംഗീകരിക്കുന്നു എങ്കിലും, നിശ്ചിത യോഗ്യതയുള്ള ലഭ്യമാക്കുന്നതിൽ സംസ്ഥാന വിഭാഗത്തിൽപ്പെട്ട അധ്യാപകരെ ഇതുവരെ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. ഇതുമൂലം തങ്ങളുടെതല്ലാത്ത കുറ്റത്തിന് ആയിരക്കണക്കിന് അധ്യാപകർ നിയമന അംഗീകാരമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന അസാധാരണമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. സുപ്രീം – ഹൈക്കോടതി വിധികൾ അംഗീകരിക്കാതെ തരംതാണ നാടകമാണ് സംസ്ഥാന സർക്കാർ കളിക്കുന്നത്. വിദ്യാഭ്യാസരംഗത്തെ സമീപകാല സാഹചര്യങ്ങൾ സംസ്ഥാന സമ്മേളനത്തിൽ ഗൗരവപൂർണ്ണമായ ചർച്ചകൾക്ക് വഴി തുറക്കും. സമ്മേളനത്തിൻ്റെ വിജയകരമായ നടത്തിപ്പിന് മുഴുവൻ മാധ്യമ പ്രവർത്തകരുടെയും ആത്മാർഥമായ സഹകരണവും സാന്നിദ്ധ്യവും അഭ്യർത്ഥിക്കുന്നു.
. കത്തോലിക്കാ സഭയിലെ സീറോ മലബാർ, ലത്തീൻ, സീറോ മലങ്കര സഭാ വിഭാഗങ്ങളിലായി കേരളത്തിലുള്ള 32 രൂപതകളിലെ കത്തോലിക്കാ അധ്യാപകരുടെ പൊതുവേദിയാണ് ഈ സംഘടന. അംഗസംഖ്യ കൊണ്ട് കേരളത്തിലെ ഏറ്റവും വലിയ അധ്യാപക സംഘടനയും. കത്തോലിക്കാ സഭയ്ക്ക് വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പ്രേഷിത പ്രവൃത്തി കൂടിയാണ്. ജാതി-മത-വർഗ്ഗ-വർണ്ണ ഭേദമന്യേ എല്ലാവരും ദൈവമക്കളെന്ന മാഹാത്മ്യത്തിന്റെ ഉടമകളാണെന്ന നിലയിൽ, വിദ്യ അഭ്യസിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്ന് സഭ വിശ്വസിക്കുന്നു, പഠിപ്പിക്കുന്നു. രാജ്യത്തിൻറെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ മാറ്റിയെടുക്കുവാൻ ക്രിസ്ത‌്യൻ മിഷനറിമാരും സഭാസ്ഥാപനങ്ങളും അധ്യാപകരും ചെയ്ത സേവനങ്ങൾ അനിഷേധ്യമാണെന്നും പത്രസമ്മേളനത്തിൽ പങ്കെടുത്ത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന പ്രസിഡണ്ട് ടോം മാത്യു, സെക്രട്ടറി ഷൈനി കുര്യാക്കോസ്, ജനറൽ കൺവീനർ ഫാ ജോജോ പള്ളിച്ചിറ, ചങ്ങനാശ്ശേരി ടീച്ചേഴ്സ് ഗിൽഡ് പ്രസിഡൻ്റ് ഈശോ തോമസ്, ജനറൽ സെക്രട്ടറി ഡോ. ജിഷമോൾ അലക്സ്, അതിരൂപത ഭാരവാഹികളായ പ്രകാശ് ജെ തോമസ്, ജോഗേഷ് വർഗീസ് എന്നിവർ പറഞ്ഞു.


