മണക്കാട് വയോധികയെ ആക്രമിച്ച് ഏഴര പവൻ കവർന്നു: മോഷ്ടാക്കൾക്ക് പിന്നാലെ പൊലീസ് സംഘം 

തിരുവനന്തപുരം: തിരുവനന്തപുരം മണക്കാട് വയോധികയെ ആക്രമിച്ച്‌ ഏഴരപ്പവൻ സ്വർണം കവർന്നു. കോർപ്പറേഷൻ ജീവനക്കാരെന്ന വ്യാജേന വീട്ടിലെത്തിയ സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘമാണ് പട്ടാപ്പകല്‍ കവർച്ച നടത്തിയത്. മോഷ്ടാക്കളും സഹായികളും ഉള്‍പ്പെടെ അഞ്ച് പേരെ ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ പതിനൊന്നിനാണ് തലസ്ഥാന നഗരത്തില്‍ ആസൂത്രിത കവർച്ച. അപാർട്മെ‍ന്‍റിന്‍റെ രണ്ടാം നിലയില്‍ വാടകയ്ക്ക് താമസിക്കുന്ന അറുപത്തിനാലുകാരിയെ ആക്രമിച്ചാണ് ആഭരണങ്ങള്‍ കവർന്നത്. മൂന്ന് പവന്റെ മാലയും ആറ് വളകളുമാണ് മോഷണം പോയത്.

Advertisements

മോഷ്ടാക്കള്‍ എത്തിയത് കോർപ്പറേഷൻ ജീവനക്കാരെന്ന പേരിലാണ്. രണ്ട് ദിവസം മുമ്പും ഇതേ സംഘം പരിസരത്ത് എത്തിയിരുന്നു. തൃശ്ശൂർ സ്വദേശിയായ വിഷ്ണുവും അമ്മയും നാല് വർഷമായി ഇവിടെ വാടകയ്ക്ക് താമസിക്കുന്നു. പകല്‍ സമയങ്ങളില്‍ അമ്മ മാത്രമാണ് വീട്ടിലുണ്ടാവുകയെന്ന് മനസ്സിലാക്കിയാണ് മോഷ്ടാക്കള്‍ കൃത്യം നടത്തിയത്. സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘത്തില്‍ കൂടുതല്‍ പേർ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. ശരത്, രാജൻ, ഷീബ, റീന, ഷിബു എന്നിവരാണ് കസ്റ്റഡിയിലുളളത്. ഇവരെ ചോദ്യം ചെയ്യുകയാണ്.

Hot Topics

Related Articles