മലങ്കരസഭാധ്യക്ഷൻ കോട്ടയം പഴയ സെമിനാരിയിൽ ശുബ്ക്കോനോ ശുശ്രൂഷയ്ക്ക് മുഖ്യകാർമ്മികത്വം വഹിക്കും
Advertisements
കോട്ടയം : യേശു ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെയും, പെസഹാ അത്താഴമേശയുടെയും, രക്ഷാകരമായ ഉയിർപ്പിന്റെയും ഓർമ്മകളുമായി മലങ്കര നസ്രാണി സമൂഹം നാളെ ഫെബ്രുവരി 16 തിങ്കളാഴ്ച വലിയ നോമ്പിലേക്ക് പ്രവേശിക്കുന്നു. മലങ്കരസഭയുടെ ദേവാലയങ്ങളിൽ രാവിലെ നിരപ്പിന്റെ ശുശ്രൂഷ നടക്കും. മലങ്കരസഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കോട്ടയം പഴയ സെമിനാരിയിൽ ശുബ്ക്കോനോ ശുശ്രൂഷയ്ക്ക് മുഖ്യകാർമ്മികത്വം വഹിക്കും.


