തുടരും എന്ന ചിത്രത്തിന് ശേഷം മോഹൻലാലും തരുൺ മൂർത്തിയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് L366. വലിയ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ താടി വടിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകളും മറ്റും ശ്രദ്ധേയമായിരുന്നു. മീര ജാസ്മിൻ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്.
Advertisements
ലൗലജൻ എന്ന കഥാപാത്രമായി മോഹൻലാൽ എത്തുമ്പോൾ നൈസി എന്ന കഥാപാത്രമായാണ് മീര ജാസ്മിൻ ചിത്രത്തിലെത്തുന്നത്. ഇപ്പോഴിതാ മീരയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് തരുൺ മൂർത്തി. 2013 ൽ പുറത്തിറങ്ങിയ സിദ്ധിഖ് ചിത്രം ‘ലേഡീസ് ആന്റ് ജെന്റിൽമാൻ’ എന്ന ചിത്രത്തിലായിരുന്നു മോഹൻലാലിന്റെ നായികയായി അവസാനം മീര എത്തിയത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഹൃദയപൂർവ്വത്തിൽ കാമിയോ റോളിൽ മീര ജാസ്മിൻ എത്തിയിരുന്നു.


