വെമ്പള്ളി : വെട്ടിക്കാട്ട് ശ്രീ മഹാദേവക്ഷേത്രത്തിൽ മഹാശിവരാത്രി മഹോത്സവം ആഘോഷപൂർവ്വം കൊണ്ടാടി. ശിവരാത്രി ദിനമായ ഞായറാഴ്ച രാവിലെ ക്ഷേത്രത്തിൽ അഖണ്ഡനാമജപം, അഷ്ടദ്രവ്യ മഹാഗണപതിഹോമം,
മഹാ മൃത്യുഞ്ജയഹോമം, ഭക്തജനങ്ങളുടെ പറവെയ്പ്പ്, മഹാപ്രസാദമൂട്ട്, എന്നിവ നടന്നു.
വൈകിട്ട് ഏഴിന് ആകാശ വിസ്മയം, 7. 15ന് ഭക്തജനങ്ങളുടെ പറവെയ്പ്പ്, അന്നദാനം, വെമ്പള്ളി എസ് എൻ തിരുവാതിരകളി സംഘത്തിന്റെ തിരുവാതിരകളി, ശ്രീ രഞ്ജിനി സിസ്റ്റേഴ്സ് നയിച്ച മോഹിനിയാട്ടം, വെമ്പള്ളി ദശപുഷ്പം തിരുവാതിരകളി സംഘത്തിന്റെ തിരുവാതിരകളി, എന്നിവ നടന്നു. രാത്രി 11. 45 ന് ദർശന പ്രാധാന്യമുള്ള ശിവരാത്രി പൂജ നടക്കും.
മഹാശിവരാത്രി മഹോത്സവത്തിനോടനുബന്ധിച്ച് വെട്ടിക്കാട്ടപ്പൻ പുരസ്കാര സമർപ്പണ സമ്മേളനവും നടന്നു. ഈ വർഷത്തെ വെട്ടിക്കാട്ടപ്പൻ പുരസ്കാരം മേള പ്രമാണി പേരൂർ സുരേഷിന് ദേവസ്വം ബോർഡ് മെമ്പറും, മീനച്ചിൽ എൻ എസ് എസ് താലൂക്ക് യൂണിയൻ ചെയർമാനുമായ മനോജ് ബി നായർ സമർപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുവനന്തപുരം സരിഗ അവതരിപ്പിച്ച സ്റ്റേജ് സിനിമ കിരാത പെരുമാളും ഉണ്ടായിരുന്നു. നൂറുകണക്കിന് ഭക്തരാണ് ക്ഷേത്ര ചടങ്ങുകളിലും ആഘോഷ പരിപാടികളിലും പങ്കെടുത്തത്. ക്ഷേത്ര ആചാര ചടങ്ങുകൾക്കും, കലാപരിപാടികൾക്കും പ്രാമുഖ്യം നൽകിയാണ് ഇത്തവണ ക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷിച്ചതെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.


