മണർകാട് കെപിഎൽ പാട്ടുപുര വാർഷികവും കുടുംബസംഗമവും

ഫോട്ടോ: മണർകാട് കെപിഎൽ പാട്ടുപുരയുടെ രണ്ടാം വാർഷികവും കുടുംബ സംഗമവും ചലച്ചിത്ര നടനും നിർമ്മാതാവുമായ പ്രേം പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണർകാട് യൂണിറ്റ് ജനറൽ സെക്രട്ടറി ജേക്കബ് വർഗീസ്, എം ജി യൂണിവേഴ്‌സിറ്റി റിട്ട പബ്ലിക്കേഷൻ ഡയറക്ടർ കര്യൻ കെ തോമസ്, പാട്ടുപുര പ്രസിഡന്റ് മാത്യു ജേക്കബ്, മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജെസ്സി ഫിലിപ്പ്, വൈസ് പ്രസിഡന്റ് കെ കെ തോമസ് കുന്നേൽ, വാർഡ് മെമ്പർ പ്രേമ ബിജു, ലൈലാമ്മ തോമസ്, അന്തർദേശീയ പരിശീലകൻ ചെറിയാൻ വർഗീസ്,പാട്ടുപുര സെക്രട്ടറി ജോയ് സി ചെറിയാൻ എന്നിവർ സമീപം.

Advertisements

കോട്ടയം : ആതുരാലയങ്ങളിലും അഗതി മന്ദിരങ്ങളിലും സാന്ത്വന സംഗീതവും കാരുണ്യത്തിന്റെ കൈത്താങ്ങുമായി നിരന്തരമെത്തി ശ്രദ്ധേയരായ മണർകാട് കെപിഎൽ പാട്ടുപുരയുടെ രണ്ടാം വാർഷികവും കുടുംബ സംഗമവും ചലച്ചിത്രനടനും ഗായകനും നിർമ്മാതാവുമായ പ്രേം പ്രകാശ് ഉദ്ഘാടനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാട്ടുപുരയുടെ ഇരുപത്തി നാലാമത് ചാരിറ്റി വിതരണം മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജെസ്സി ഫിലിപ്പ്, വൈസ് പ്രസിഡന്റ് കെ കെ തോമസ് കുന്നേൽ, വാർഡ് മെമ്പർമാർ പ്രേമ ബിജു, ലൈലാമ്മ തോമസ് എന്നിവർ നിർവ്വഹിച്ചു. പാട്ടുപുര പ്രസിഡന്റ് മാത്യു ജേക്കബ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ മേഖലകളിൽ മികവു പുലർത്തിയവരെ ആദരിച്ചു.

എം ജി യൂണിവേഴ്‌സിറ്റി റിട്ട പബ്ലിക്കേഷൻ ഡയറക്ടർ കര്യൻ കെ തോമസ്, അന്തർ ദേശീയ പരിശീലകൻ ചെറിയാൻ വർഗീസ്,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണർകാട് യൂണിറ്റ് ജനറൽ സെക്രട്ടറി ജേക്കബ് വർഗീസ്, ജോയ് സി ചെറിയാൻ, മാത്യു തോമസ് എന്നിവർ പ്രസംഗിച്ചു. പാട്ടുപുര അംഗങ്ങൾക്കൊപ്പം ഉദ്ഘാടകൻ പ്രേം പ്രകാശ് പങ്കെടുത്ത ഗാനസന്ധ്യയും സ്നേഹവിരുന്നും നടന്നു.

Hot Topics

Related Articles