ബ്രഹ്മകുമാരീസ് ഈശ്വരീയ വിദ്യാലയം ശിവരാത്രി ആഘോഷം സംഘടിപ്പിച്ചു

തിരുവല്ല : ബ്രഹ്മാകുമിരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിൻ്റെ നവതി ആഘോഷത്തോടനുബന്ധിച്ച് ശിവരാത്രി ദിനം ‘ശിവ ഭഗവാനും ഞാനും ‘ എന്ന സങ്കല്പത്തിൽ ആഘോഷിച്ചു. ശിവരാത്രി ദിനാഘോഷം നഗരസഭ ചെയർപേഴ്സൺ എസ്. ലേഖ ഉദ്ഘാടനം ചെയ്തു. ബിജെപി ദേശീയ സമിതി അംഗം കെ.ആർ. പ്രതാപചന്ദ്ര വർമ്മ അദ്ധ്യക്ഷത വഹിച്ചു. രാജയോഗിനി ബ്രഹ്മാകുമാരി സുജ ബഹൻ ശിവരാത്രി ദിന സന്ദേശവും ശിവധ്വജാരോഹണവും നടത്തി. ശിവധ്യാന അനുഭൂതി മന്ദിറിന്റെ ഉദ്ഘാടനം മുൻ വ്യാപാര വ്യവസായ ഏകോപന സമിതി പ്രസിഡൻ്റ് ശിവശങ്കര പിള്ള ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 22 ഞായറാഴ്ച വരെ എല്ലാ ദിവസവും രാവിലെ 6 മുതൽ രാത്രി 8 വരെ ശിവാനുഭൂതി ദർശനം നടക്കും
നഗരസഭ കൗൺസിലറന്മാരായ മിനി പ്രസാദ്, ത്രിലോകൻ, മനോജ് കുമാർ, പെരിങ്ങര ഗ്രാമപഞ്ചായത്തംഗം അനീഷ് ചന്ദ്രൻ, രാജയോഗ ധ്യാന കേന്ദ്രം സഹകാര്യദർശി ബ്രഹ്മകുമാർ സൻജീവ്, സന്തോഷ് സദാശിവമഠം, എസ്. ഐശ്വര്യ, ജയകൃഷ്ണ കൈമൾ എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles