കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ വികസന സെമിനാർ നടത്തി

കുറവിലങ്ങാട് : ഗ്രാമപഞ്ചായത്തിന്റെ 2026 – 27 വർഷത്തെ കരടു പദ്ധതി രേഖ പ്രകാശിപ്പിക്കുന്നതിനുള്ള വികസന സെമിനാർ 2026 നടത്തപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് സിബി മാണി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിനി മത്തായി ഉദ്ഘാടനം നിർവ്വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിജു താന്നിയ്ക്കത്തറപ്പിൽ കരട് രേഖ അവതരിപ്പിച്ചു.

Advertisements

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബെൽജി ഇമ്മാനുവൽ ആശംസ അർപ്പിച്ച് സംസാരിച്ചു. ഉൽപാദന, സേവന, പശ്ചാത്തല മേഖലകൾക്കും, കലാ സാംസ്കാരിക മേഖലയ്ക്കും, പഞ്ചായത്ത് ബസ് സ്റ്റാന്റ്, മാർക്കറ്റ്, മാലിന്യ സംസ്കരണ പ്ലാന്റിനും പ്ലേ ഗ്രൌണ്ടിനും, ഗ്രാമീണ റോഡുകൾക്കും കുടിവെള്ളത്തിനും പ്രാധാന്യം നൽകിയുള്ള കരടാണ് പ്രസിദ്ധീകരിച്ചത്. ആസൂത്രണ സമിതി അംഗങ്ങൾ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ, വിദഗ്ധർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുൻ പഞ്ചായത്ത് ജനപ്രതിനിധികൾ, സഹകരണബാങ്ക് ജീവനക്കാർ, എന്നിവർ വികസന സെമിനാറിന്റെ വിജയത്തിനായി ചർച്ചകൾക്ക് നേതൃത്വം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജി തോമസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ശാലിനി മോഹനൻ, സാം ജോസ്, മെമ്പർമാരായ ലിൻസി സെബാസ്റ്റ്യൻ, രശ്മി പോൾ, ജമിനി ജോണി, പഞ്ചായത്ത് സെക്രട്ടറി പ്രസന്ന എസ് റ്റി, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പ്രൊഫ. സി.റ്റി. അബ്രഹാം ചിറത്തടം തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles