കുറവിലങ്ങാട് : കുറിച്ചിത്താനം കാരിപ്പടവത്ത് കാവിലെ കുഭഭരണി ഉത്സവം 20 മുതൽ 23 വരെ തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

20 വൈകുന്നേരം 6.45 ന് പുത്തരിക്കലം ഘോഷയാത്രക്ക് സ്വീകരണം 7 മണിക്ക് കലാപരിപാടികളുടെ ഉദ്ഘാടനം സംവിധായകൻ ഭദ്രൻ നിർവഹിക്കും ’21 ന് രാവിലെ 8 മുതൽ കലം കരിക്കൽ വഴിപാട് ‘ രാത്രി 8 .15 ന് ഓട്ടം തുള്ളൽ 9 .45 മുതൽ മുടിയേറ്റ് ’22 ന് രാവിലെ 9 മുതൽ കലം കരിക്കൽ വഴിപാട് രാത്രി 7 മുതൽ ഗാനമേള ’23 ന് രാവിലെ 7. 30 മുതൽ കലം കരിക്കൽ 9 തിന് ശ്രീബലി എഴുന്നള്ളത്ത് ‘ഉച്ചക്ക് 12 ന് അനയൂട്ട് 12 .30 മുതൽ ഭരണി ഊട്ട് ‘ വൈകുന്നേരം 6 .45 മുതൽ ഗിന്നസ് ജയകുമാർ അവതരിപ്പിക്കുന്ന ഓട്ടം തുള്ളൽ രാത്രി 8 മുതൽ സംഗീത സമന്വയം 9 തിന് ഭരണി വിളക്ക് ‘11.30 മുതൽ ഗരുഡൻ തൂക്കം എന്നിവ നടക്കും ഭാരവാഹികളായ അവിൻ കുമാർ മാന്നുള്ളിൽ പ്രസിഡൻ്റ്) അനുപ് സി ചോലപ്പിള്ളിൽ (സെക്രട്ടറി) ശിവരാമൻ നായർ തെപ്പറമ്പിൽ ‘ അഭിജിത്ത് അജി മറ്റപ്പള്ളിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.


