ബാറുകളുടെ സമയമാറ്റം പ്രതിക്ഷേധാർഹം : ഫ്രാൻസിസ് ജോർജ് എം.പി

കോട്ടയം:- കേരളത്തിലെ ബാറുകൾ രാവില10 മുതൽ രാത്രി12 വരെ പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയ സംസ്ഥാന സർക്കാർ തീരുമാനത്തിൽ ഫ്രാൻസിസ് ജോർജ് എം.പി പ്രതിക്ഷേധം രേഖപ്പെടുത്തി.

Advertisements

മദ്യ വിതരണം പടിപടിയായി കുറയ്ക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിലേറിയ ഇടതു സർക്കാർ ബാറുകൾ കൂടുതലായി അനുവദിക്കുക മാത്രമല്ല വില്പന സമയം കൂടി വർദ്ധിപ്പിച്ചിരിക്കുന്നത് കേരളത്തിൽ വലീയ അരക്ഷിതാവസ്ഥയ്ക്ക് കാരണമാകും. ഇത് സംസ്ഥാനത്തിന്റെ സാമൂഹ്യ സുരക്ഷിതത്വത്തെ തകിടം മറിക്കുമെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ആകെ 29 ബാറുകൾ ആണ് കേരളത്തിൽ ഉണ്ടായിരുന്നത്. ഇപ്പോൾ ബാറുകൾ തന്നെ 884 ആയി ബിയർ വൈൻ പാർലറുകളും ബിവറേജ് ഔട്ട്ലെറ്റുകൾ ഉൾപ്പെടെ ആയിത്തിലധികമായിരിക്കുകയാണ്.കള്ള്ഷാപ്പു കുടെ എണ്ണം കൂടി കൂട്ടിയാൽ രണ്ടായിരത്തോളമാകുമെന്ന് ഫ്രാൻസിസ് ജോർജ് കൂട്ടിച്ചേർത്തു.

കേരളത്തിലെ നിത്യോപക സാധനങ്ങൾ വിതരണം ചെയ്യുന്ന റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ 12 വരെയും ഉച്ച കഴിഞ്ഞ് 4 മുതൽ 7 വരെയും ആണ്. റേഷൻ കടകൾക്ക് ഇല്ലാത്ത പ്രാധാന്യം ബാറുകൾക്ക് നൽകുന്നത് സമാധാന പരമായി ജീവിക്കുവാൻ ആഗ്രഹിക്കുന്ന കുടുംബങ്ങളിൽ അസമാധാനം ശൃഷ്ടിക്കാൻ മാത്രമേ ഉപകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ തീരുമാനത്തോട് ഇടതു മുന്നണിയിലെ മുഴുവൻ ഘടക കക്ഷികളും യോജിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.

Hot Topics

Related Articles