എരുമേലി: മണിമലയിൽ തോംസൺ ഗ്രൂപ്പിന്റെ പാറമട ജനങ്ങൾക്ക് ഭീഷണിയാകുന്നു. പാറമടയിൽ നിന്നും പ്രതിദിനം ടൺ കണക്കിന് പാറകളാണ് നൂറു കണക്കിന് ലോറികളിൽ കയറി പുറത്തേയ്ക്ക് പോകുന്നത്. ഈ പാറമട പ്രവർത്തിക്കുന്നതും, ലോറികൾ നിരന്തരം കടന്നു പോകുന്നതും പ്രദേശത്ത് പാരിസ്ഥിതികമായ പ്രശ്നങ്ങൾ അടക്കം സൃഷ്ടിക്കുന്നുണ്ടെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണി അടക്കം ഈ പാറമട സൃഷ്ടിക്കുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്.
വർഷങ്ങളോളമായി ഈ എരുമേലി ഭാഗത്ത് പാറമട പ്രവർത്തിക്കുന്നുണ്ട്. പ്രവർത്തനം ആരംഭിച്ച കാലം മുതൽ തന്നെ ജനങ്ങൾ പാറമടയ്ക്ക് എതിരെ ശക്തമായ പ്രതിഷേധം നടത്തുന്നുമുണ്ട്. ഈ പാറമടയിലേയ്ക്കുള്ള വഴിയിലൂടെ നിരന്തരം ലോറികൾ പാറയുമായി പോകുന്നതിനാൽ ഈ റോഡുകൾ എല്ലാം നേരത്തെ തന്നെ തകർന്നിരുന്നു. ഇത് കൂടാതെയാണ് റോഡരികിലെ മൺകൂനകൾ ഇടിഞ്ഞു വീഴാറായ സ്ഥിതിയിലായിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാറപൊട്ടിക്കുന്നതിന്റെ ആഘാതത്തിൽ റോഡരികിലെ മൺതിട്ടകൾക്ക് വിള്ളൽ വീണിട്ടുണ്ട്. ഈ മൺതിട്ടകൾ ഏതുനിമിഷവും ഇടിഞ്ഞ് വീഴാനുള്ള സാധ്യതയുമുണ്ട്. ഈ സാഹചര്യത്തിൽ റോഡരികിലെ വീടുകളും കെട്ടിടങ്ങളും അടക്കം അപകട ഭീതിയിലാണ്. പല കെട്ടിടങ്ങൾക്കും ഇതിനോടകം വിള്ളൽ വീണിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ പാറമട യാതൊരു വിധ അനുമതിയുമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
ജനവാസ മേഖലയിൽ നിന്നും 50 മീറ്റർ എങ്കിലും മാറിവേണം പാറമടകൾ പ്രവർത്തിക്കാനെന്നാണ് ചട്ടം. എന്നാൽ, ഈ പാറമട പ്രവർത്തിക്കുന്നത് ഈ ചട്ടങ്ങൾ ഒന്നും പാലിക്കാതെയാണ് എന്നാണ് വിവരം. ജിയോളജി വകുപ്പിന്റെ അനുമതിയില്ലാതെ അധികൃതരുടെ ഒത്താശയോടെയാണ് ഇവിടെ പാറമട പ്രവർത്തിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഈ സാഹചര്യത്തിൽ പാറമടയ്ക്ക് എതിരെ ജനകീയ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ. പാറമടയ്ക്ക് എതിരായ പ്രതിഷേധത്തിന്റെ ഭാഗമായി നാട്ടുകാർ വരും ദിവസങ്ങളിൽ പാറമട ഉപരോധത്തിനും തയ്യാറെടുക്കുന്നുണ്ട്. റോഡ് ഉപരോധവും അടക്കം ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.


