കോട്ടയം: തൊഴിൽ ഇല്ലായ്മയും വിദ്യാർത്ഥി വിരുദ്ധ നയങ്ങളുമായി
ഇടതു ഭരണത്തിൽ തകർക്കപ്പെട്ട വിദ്യാഭ്യാസ മേഖലയെ ഐക്യ ജനാധിപത്യ മുന്നണി പുനരുദ്ധരിക്കും എന്ന് കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ കേരള വിദ്യാർഥി കോൺഗ്രസ് ദ്വിദിന സംസ്ഥാന നേതൃത്വ പഠന ക്യാമ്പ് കോട്ടയത്ത് ഉദ്ഘാടനം ചെയ്തു പറഞ്ഞു. കേരളത്തിൻ്റെ വിദ്യാഭ്യാസ മേഖലക്ക് എന്നും കേരളാ കോൺഗ്രസ് പാർട്ടി നൽകിയ സംഭാവനകളായ +2 രൂപീകരണവും ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്ര നയ പരിഷ്കരണവും കേരള വിദ്യാഭ്യാസ വിപുലീകരണ രംഗത്തെ വിപ്ലവങ്ങൾ ആണെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.
കേരളത്തിൻ്റെ സമകാലിക സാഹചര്യങ്ങളിൽ
വിദ്യാഭ്യാസ നയ രൂപീകരണത്തിന് കെ എസ് സി പ്രസ്ഥാനത്തിന് വലിയ ഉത്തരവാദിത്തം ഉണ്ടെന്ന് പാർട്ടി എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം എൽ എ പറഞ്ഞു.
കേരളത്തിൻ്റെ വിവിധ ജില്ലകൾ നിന്നായി കെ എസ് സി സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുത്തു ക്യാമ്പിന് സംസ്ഥാന പ്രസിഡൻ്റ് ജോൺസ് ജോർജ്ജ് കുന്നപ്പള്ളി അധ്യക്ഷത വഹിച്ചു.
പാർട്ടി വർക്കിംഗ് ചെയർമാൻ പി. സി. തോമസ് മുൻ എം പി , സെക്രട്ടറി ജനറൽ ജോയ് എബ്രഹാം മുൻ എം പി ,
ഡെപ്യൂട്ടി ചെയർമാന്മാരായ ഫ്രാൻസിസ് ജോർജ്ജ് എം പി, കോർഡിനേറ്റർ അപു ജോൺ ജോസഫ്, വൈസ് ചെയർമാൻമാരായ ഗ്രേസമ്മ മാത്യു, റെജി ചെറിയാൻ, ജില്ല പ്രസിഡന്റ് ജെയ്സൺ ജോസഫ് ഒഴുകയിൽ ഉന്നത അധികാര സമിതി അംഗങ്ങളായ വി. ജെ ലാലി, എ കെ ജോസഫ്, ബിനു ചെങ്ങളം,വിനു ജോമ്പ് , ജോബിൻ എസ് കൊട്ടാരം, കെ എസ് സി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ അഡ്വ.ജോർജ്‌ജ് ജോസഫ്, ആൽബിൻ ആൻഡ്രൂസ്, ജോർജ്‌ജ് മാത്യു,അഭിഷേക് ചിങ്ങവനം, നോയൽ ലുക്ക്,തേജസ് തറയിൽ സ്റ്റീഫൻ പ്ലാകൂട്ടം, അശ്വിൻ പടിഞ്ഞാറേക്കര എന്നിവർ പ്രസംഗിച്ചു. വിവിധ ജില്ലാ കമ്മറ്റികളുടെ റിപ്പോർട്ടിംഗ് . കേരളത്തിലെ വിദ്യാർത്ഥി മേഖല നേരിടുന്ന വിവിധ വിഷയങ്ങളായ കരിക്കുലത്തിലെ അപാകതകൾ ,തൊഴിൽ ക്ഷമതാ അപചയങ്ങൾ ,തൊഴിൽ ഇല്ലായ്മ , വേതന അപര്യാപ്തത എന്നിവ ക്യാമ്പ് ചർച്ച ചെയ്തു .


