പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് വിജയപുരം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി വിളംബജാഥ നടത്തി

വിജയപുരം : പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് വിജയപുരം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ഇരുചക്രവാഹന പ്രചരണജാഥ നടത്തി. നട്ടാശ്ശേരി വട്ടമുട് നിന്ന് ആരംഭിച്ച പ്രചാരണ ജാഥ വെസ്റ്റ് ബ്ലോക്ക് പ്രസിഡൻ്റ് എൻ ജയചന്ദ്രൻ മണ്ഡലം പ്രസിഡൻ്റ് മിഥുൻ ജി തോമസിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു . വാഹന പ്രചരണം വിജയപുരം മണ്ഡലത്തിലെ എല്ലാ വാർഡുകളും സന്ദർശിച്ച് കളത്തിൽ പടിയിൽ സമാപിച്ചു. സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഷൈനിവർക്കി ഉദ്ഘാടനം ചെയ്തു.

Advertisements

മണ്ഡലം ജനറൽ സെക്രട്ടറിമാരായ റെൻജി ഡേവിഡ്,രതീഷ് ബാബു മണ്ഡലം വൈസ് പ്രസിഡന്റ് മാരായ തോമസ് സൈമൺ, വിനോദ് കുര്യൻ മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മഞ്ജു എം ചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു അമ്പലത്തിങ്കൽ വാർഡ് മെമ്പർമാരായ സിസി ബോബി,റോയി ജോൺ ഇടയത്തറ,, ലളിതാ സുരേഷ് ബാബു, ലക്ഷ്മി എ നായർ, സൗമ്യ മോൾ പി.എസ്, സൗമ്യ എ.എം , വീണാ കുന്നപ്പള്ളി , വാർഡ് പ്രസിഡൻ്റുമാർ, ബൂത്ത് പ്രസിഡൻ്റുമാർ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles