പനച്ചിക്കാട്, സായിപ്പുകവലയിൽ സ്വകാര്യ വ്യക്തികൾ കൈയ്യേറിയ സർക്കാർ വക പുറമ്പോക്ക് ഭൂമി തിരിച്ചു പിടിക്കണം: വെൽഫെയർ പാർട്ടി ധർണ നടത്തി

കോട്ടയം : പനച്ചിക്കാട്, സായിപ്പുകവലയിൽ സ്വകാര്യ വ്യക്തികൾ കൈയ്യേറിയ സർക്കാർ വക പുറമ്പോക്ക് ഭൂമി തിരിച്ചു പിടിക്കണം എന്നാവശ്യപെട്ട് വെൽഫെയർ പാർട്ടി ചിങ്ങവനം യൂണിറ്റ് കമ്മിറ്റി നടത്തിയ ധർണ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത് ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. സർക്കാർ വക ഭൂമി വേലി കെട്ടി സംരക്ഷിക്കുക, ഭൂരഹിതർക്ക് ഭൂമി നൽക്കുക, സാംസ്‌കാരിക നിലയം പണിയുക തുടങ്ങിയ ആവശ്യങ്ങൾ ധർണയിൽ ഉന്നയിച്ചു. യൂണിറ്റ് പ്രസിഡന്റ് രഞ്ജിത്ത് അധ്യക്ഷത വഹിച്ച ധർണയിൽ, മണ്ഡലം പ്രസിഡന്റ് ലത്തീഫ് എ ജില്ലാ സെക്രട്ടറി ഫൈസൽ, വിമൺസ് ജില്ലാ പ്രസിഡന്റ് ദീപ രതീഷ് എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു, മണ്ഡലം സെക്രട്ടറി ഈസ, കമ്മിറ്റി അംഗം ലത,തുടങ്ങിയവർ പങ്കെടുത്ത ധർണയിൽ യൂണിറ്റ് സെക്രട്ടറി പ്രജിത്ത് പൊയ്ക്കയിൽ നന്ദി അറിയിച്ചു സംസാരിച്ചു.

Advertisements

Hot Topics

Related Articles