ഫോട്ടോ: സമുന്നതി മൈക്രോ പ്ലാൻ ഫുട്ബോൾ പരിശീലനം ഇടപ്പരിയാരം എസ്.എൻ.ഡി.പി.എച്ച്.എസിൽ.ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.മുകുന്ദൻ ഉദ്ഘാടനം ചെയ്യുന്നു.
തിരുവല്ല: സമുന്നതി മൈക്രോപ്ലാൻ്റെ ഭാഗമായി ഇലന്തൂർ ഗ്രാമപഞ്ചായത്തിൽ ഫുട്ബോൾ പരിശീലനത്തിന് തുടക്കമായി. ഇടപരിയാരം എസ്എൻഡിപി എച്ച് എസിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ പി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ ജി റെജി അധ്യക്ഷനായി. പഞ്ചായത്തിലെ 4,5,6 വാർഡുകളിലെ കുട്ടികൾക്കായാണ് പരിശീലനം ആരംഭിച്ചിരിക്കുന്നത്. 20പേർക്കുള്ള പരിശീലനമാണ് ആരംഭിച്ചത്. ജില്ലാ ഫുട്ബോൾ അസോസിയേഷൻ അംഗവും പത്തനംതിട്ട ഫ്യൂച്ചർ ലെജൻഡ് അക്കാദമി ഉടമയായ എബ്രഹാം ജോൺ ആണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. കുട്ടികളിലെ കായിക ശേഷി വർധിപ്പിച്ചുകൊണ്ട് മികച്ച ഒരു ടീം രൂപീകരിക്കുകയും അതിലൂടെ ഉപജീവന സാധ്യതകളിലേക്ക് അവരെ എത്തിക്കുകയും ആണ് പദ്ധതിയുടെ ലക്ഷ്യം.






നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സി ഡി എസ് ചെയർപേഴ്സൺ തുളസി, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ കെ ബിന്ദുരേഖ, സി ഡി എസ് മെമ്പർമാരായ റിൻസി, ശ്രീകല റെജി,എസ് സി പ്രൊമോട്ടർ സുധീഷ്, ബ്ലോക്ക് കോർഡിനേറ്റർ അഞ്ജന മധു, സമുന്നതി ആർ പി വിനീത എന്നിവർ സംസാരിച്ചു.


