മുംബൈ: വയനാടിനെ വീണ്ടെടുക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന പുനരധിവാസ പ്രവർത്തനങ്ങൾ യാഥാർത്ഥ്യത്തിലെത്തി ടൌൺഷിപ്പ് തുറന്നുകൊടുക്കാനൊരുങ്ങുമ്പോൾ ആത്മാഭിമാനത്തോടെ വൈക്കം സ്വദേശിയായ മുംബൈ വ്യവസായി. മുംബൈയിലെ മലയാളി വ്യവസായി വി.കെ മുരളീധരനും കുടുംബവും ഇദ്ദേഹത്തിൻ്റെ സ്ഥാപനങ്ങളിലെ ജീവനക്കാരും സഹപ്രവർത്തകരുമാണ് വയനാട്ടിലെ ദുരിതബാധിതർക്കായി തങ്ങൾ നൽകിയ സഹായം യഥാർത്ഥ കൈകളിൽ എത്തിയല്ലോ എന്ന് ആത്മവിശ്വാസത്തിൽ ആത്മാഭിമാനം കൊള്ളുന്നത്. റീബിൽഡിങ് വയനാട് പദ്ധതിയിൽ കൈത്താങ്ങുമായാണ് മുംബൈയിലെ മലയാളി വ്യവസായിയായ ഇദ്ദേഹവും കുടുംബവും എത്തിയത്. വൈക്കം സ്വദേശിയും മുംബൈയിലെ വ്യവസായിയുമായ മുരളീധരൻ, ഭാര്യ ഇന്ദു, മകൻ മിഥുൻ എന്നിവർ ചേർന്ന് മന്ത്രി വി.എൻ വാസവനാണ് 2024 ൽ തുക കൈമാറിയത്. ഒരു മാസത്തെ സ്ഥാപനത്തിലെ ജീവനക്കാരുടെ ശമ്പളത്തിനും സ്ഥാപക നടത്തിപ്പിനും ചെലവായ 18, 25, 000 രൂപയാണ് ഇദ്ദേഹം വയനാടിനായി മാറ്റി വച്ചിരുന്നത്. ഇത് കൂടാതെ സ്ഥാപനത്തിലെ ഒരു മാസത്തെ മുഴുവൻ വരുമാനവും സംഭാവനയായും നൽകിയിരുന്നു. വയനാടിനെ വീണ്ടെടുക്കാൻ സർക്കാരിന് കൈത്താങ്ങേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും, ടൌൺഷിപ്പ് പദ്ധതി യാഥാർത്ഥ്യമാകുന്നതിൽ അഭിമാനമുണ്ടെന്നും മുരളീധരൻ പറഞ്ഞു.
വയനാട്ടിൽ ടൌൺഷിപ്പ് യാഥാർത്ഥ്യമാകുമ്പോൾ സഹായത്തിൽ പങ്കാളിയായതിൻ്റെ ആത്മാഭിമാനത്തോടെ മുംബൈയിലെ മലയാളി വ്യവസായും കുടുംബവും; റീബിൽഡിംങ് വയനാടിന് വൈക്കം സ്വദേശി നൽകിയത് ഒരു മാസത്തെ ജീവനക്കാരുടെ ശമ്പളത്തിനും സ്ഥാപനത്തിൻ്റെ നടത്തിപ്പിനും ആവശ്യമായ തുക


