കോട്ടയം: അടൂരിന്റെ സ്വന്തമാകാൻ കേരളത്തിന്റെ സ്വന്തം അച്ചായൻ എത്തുന്നു. അച്ചായൻസ് ഗോൾഡിന്റെ 43 ആം ഷോറൂം അച്ചായൻസ് ഗോൾഡ് എം.ഡി ടോണി വർക്കിച്ചനും സിനിമാ താരം ഭാവനയും ചേർന്ന് ഉദ്ഘാടനം ചെയ്യും. അച്ചായൻസ് ഗോൾഡ് ജനറൽ മാനേജർ ഷിനിൽ കുര്യൻ ഭദ്രദീപ പ്രകാശനം ചെയ്യും. മാർച്ച് ഒന്ന് ഞായറാഴ്ച വൈകിട്ട് അഞ്ചിന് അടൂരിലാണ് അച്ചായൻസിന്റെ 43 ആം ഷോറൂം പ്രവർത്തനം ആരംഭിക്കുക. ചടങ്ങിൽ പങ്കെടുക്കുന്നവരിൽ നിന്നും നറക്കിട്ടെടുക്കുന്ന 15 ഭാഗ്യശാലികൾക്ക് 10000 രൂപ വീതം സമ്മാനമായി വിതരണം ചെയ്യും. അടൂർ വൺവേ റോഡിൽ ഐ.സി.ഐ.സി.ഐ ബാങ്കിനു സമീപം അമ്പാടിയിൽ ബിൽഡിംങിലാണ് അച്ചായൻസ് ഗോൾഡിന്റെ 43 ആം ഷോറൂം പ്രവർത്തിക്കുന്നത്. പരിപാടിയുടെ ഭാഗമായി പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന വയലിൻ ഫ്യൂഷനും, വാട്ടർ ഡ്രംസും ഫ്യൂഷൻ ചെണ്ടയും അരങ്ങേറും.
Advertisements


