എ കെ പി എൽഎ കോട്ടയം ജില്ലാ സമ്മേളനം 2026 ഫെബ്രുവരി 28 ശനിയാഴ്ച

കോട്ടയം : ഓൾ കേരള പ്ലസ് ടു ലാബ് അസിസ്റ്റന്റ് അസോസിയേഷന്റെ 26-മത് കോട്ടയം ജില്ലാ സമ്മേളനം 2026 ഫെബ്രുവരി 28ന് കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെടും. രാവിലെ 9 30ന് സംസ്ഥാന പ്രസിഡന്റ് ജോൺസി ജേക്കബ് പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിക്കുന്നു. തുടർന്ന് പൊതുസമ്മേളനം, നേതൃസമ്മേളനം, യാത്രയയപ്പ്, ആദരവ്, തെരഞ്ഞെടുപ്പ് എന്നിവ നടത്തപ്പെടും.

Advertisements

എ കെ പി എൽ എ കോട്ടയം ജില്ലാ പ്രസിഡന്റ് സക്കീർ മജീദ് അധ്യക്ഷത വഹിക്കുന്ന പൊതു സമ്മേളനം സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്യും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം മുനിസിപ്പൽ ചെയർമാൻ എം പി സന്തോഷ് കുമാർ സേവനത്തിൽ നിന്ന് വിരമിക്കുന്നവർക്ക് ആദരവ് നൽകും. കോട്ടയം ഹയർ സെക്കൻഡറി വിദ്യാഭ്യാസ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി വിജി പി എൻ മുഖ്യാതിഥിയായിരിക്കും. എ കെ പി എൽ എ സംസ്ഥാന പ്രസിഡന്റ് ജോൺസി ജേക്കബ് മുഖ്യപ്രഭാഷണം നിർവഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി സുമേഷ് കാഞ്ഞിരം സംസ്ഥാന ട്രഷറർ സൈനുദ്ദീൻ പി എ, സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ ജോസ്, മനോജ് കുമാർ കെ കെ, സജേഷ് കുമാർ കെ എ, ബൈജു സ്കറിയ, ജിൻസി ജോസഫ് , ജോൺ എബ്രഹാം എന്നിവർ പ്രസംഗിക്കും.

Hot Topics

Related Articles