ചങ്ങനാശേരി എസ്.ബി കോളേജ് ശതാബ്ദി ആഘോഷം: ഉപരാഷ്ട്ര പതിയുടെ സന്ദർശനം; ഫെബ്രുവരി 28 ശനിയാഴ്ച ചങ്ങനാശേരിയിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി 

കോട്ടയം: ചങ്ങനാശ്ശേരി സെന്റ് ബർക്കുമാൻസ് കോളേജ് ശതാബ്ദി ആഘോഷ സമാപനപരിപാടികളിൽ പങ്കെടുക്കുന്നതിനായി  എത്തുന്ന ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ചങ്ങനാശേരിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഫെബ്രുവരി 28 ശനിയാഴ്ചയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. 

Advertisements

എസ്.ബി, എൻ.എസ്.എസ് കോളേജുകളും പരിസരപ്രദേശങ്ങളും രണ്ട് മണിയോടുകൂടി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എം.സി റോഡിൽ കൂടി തിരുവല്ല ഭാഗത്തുനിന്നും കോട്ടയത്തേയ്ക്ക് പോകുന്ന കെ.എസ്.ആർ.ടി.സി – പ്രൈവറ്റ് ബസ് ഉൾപ്പെടെയുളള എല്ലാ വാഹനങ്ങളും ളായിക്കാട് ഭാഗത്ത് നിന്നും ബൈപ്പാസിലൂടെ തിരിഞ്ഞുപോകേണ്ടതാണ്.

ആലപ്പുഴയിൽ നിന്നും എ.സി റോഡിലൂടെ കോട്ടയത്തേയ്ക്ക് കെ.എസ്.ആർ.ടി.സി പ്രൈവറ്റ് ബസ് ഉൾപ്പെടെയുളള വരുന്ന വാഹനങ്ങൾ പൂർണ്ണമായും റെഡ് സ്ക്വയറിൽ നിന്നും ളായിക്കാട് വഴി ബൈപ്പാസിലൂടെ തിരിഞ്ഞുപോകേണ്ടതാണ്.

പത്തനംതിട്ടയിൽ നിന്നും തിരുവല്ല വഴി കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ തിരുവല്ല, പെരുംത്തുരുത്തി, തെങ്ങണാ, ഞാലിയാകുഴി വഴി കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.

കോട്ടയം ഭാഗത്ത് നിന്നും ആലപ്പുഴ ഭാഗത്തേയ്ക്ക് പോകുന്ന എല്ലാ വാഹനങ്ങളും തുരുത്തി പൂന്നമുട്ടിൽ തിരിഞ്ഞ് മുളക്കാംതുരുത്തി വഴി പോകേണ്ടതാണ്.

കറുകച്ചാൽ ഭാഗത്ത് നിന്നും തിരുവല്ല ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ മാമ്മൂട് – പായിപ്പാട് വഴി ഡൈവേർട്ട് ചെയ്ത് തിരുവല്ല ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.

ചങ്ങനാശ്ശേരി മാർക്കറ്റ് ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ പറാൽ-വാലടി-മുളക്കാംതുരുത്തി വഴി തുരുത്തി പൂന്നമൂട് ജംഗ്ഷനിലെത്തി കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.

ചങ്ങനാശ്ശേരി മാർക്കറ്റ് ഭാഗത്ത് നിന്നും തിരുവല്ല ഭാഗത്തേയ്ക്കും കറുകച്ചാൽ ഭാഗത്തേയ്ക്കും പോകുന്ന വാഹനങ്ങൾ പുഴവാതു്, മനയ്ക്കച്ചിറ റോഡ് വഴി എ.സി റോഡിലെത്തി റെഡ് സ്ക്വയറിലൂടെ ളായിക്കാട് വഴി പോകേണ്ടതാണ്.

Hot Topics

Related Articles