കോട്ടയം കുടമാളൂർ പുളിഞ്ചോട്ടിൽ ഓട്ടോറിക്ഷയിൽ മറന്നു വച്ച 35000 രൂപയും രേഖകളും ഉടമയ്ക്ക് തിരികെ നൽക മാതൃകയായി ഓട്ടോ ഡ്രൈവർ; പണവും രേഖകളും തിരികെ നൽകിയത് ഗാന്ധിനഗർ പൊലീസിന്റെ സാന്നിധ്യത്തിൽ

കോട്ടയം: കുടമാളൂർ പുളിഞ്ചോട്ടിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ മറന്നു വച്ച 35000 രൂപയും രേഖകളും ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഓട്ടോഡ്രൈവർ. ഗാന്ധിനഗർ പൊലീസിന്റെ സാന്നിധ്യത്തിലാണ് ഉടമയ്ക്ക് പണവും രേഖകളും തിരികെ നൽകിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുടമാളൂർ പുളിഞ്ചോട്ട് ഭാഗത്ത് നിന്നും ചവിട്ടുവരി ഭാഗത്തേയ്ക്ക് ഓട്ടോറിക്ഷയിൽ കയറിയ യാത്രക്കാരനാണ് 35000 രൂപയും, ഫോണും രേഖകളും ഓട്ടോറിക്ഷയിൽ വച്ച് മറന്നത്. തുടർന്ന് ഓട്ടോ ഡ്രൈവറായ കെ.പി പ്രകാശ് ഇവ ഗാന്ധിനഗർ പൊലീസിൽ ഏൽപ്പിച്ചു. തുടർന്ന് ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഉടമയെ കണ്ടെത്തിയ ശേഷം പ്രകാശിന്റെ സാന്നിധ്യത്തിൽ തന്നെ ഉടമയ്ക്ക് കൈമാറുകയായിരുന്നു.

Advertisements

Hot Topics

Related Articles