വൈക്കം: ലക്ഷ്യത്തിൽ എത്തിച്ചേരാൻ നിശ്ചയദാർഢ്യത്തോടെ മുന്നേറാൻ പുതുതലമുറ തയ്യാറാകണമെന്ന് ചലച്ചിത്ര നടനും നിർമ്മാതാവുമായ റിട്ട. ക്യാപ്റ്റൻ വിനോദ് പറഞ്ഞു. വൈക്കം ശ്രീ മഹാദേവ കോളജ് വാർഷികവും കോളജ് ദിനാഘോഷവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോളജ് മാനേജിംഗ് കമ്മറ്റി ചെയർമാൻ ടി.ആർ.എസ് മേനോൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർ പി ജി എം നായർ കാരിക്കോട് മുഖ്യ പ്രഭാഷണം നടത്തി. നവാഗത ചലച്ചിത്ര താരം അരവിന്ദ് വിനോദ് ( ധ്രുവ് ) മുഖ്യാതിഥിയായി പങ്കെടുത്തു. പ്രിൻസിപ്പൽ എം.സേതു റിപ്പോർട്ട് അവതരിപ്പിച്ചു. മാനേജർ ബി. മായ, യൂണിയൻ ചെയർമാൻ രാംനാഥ് സഫ്ദർ, ശ്രീഹരി, മെൽബിൻ ഷാജി, അഞ്ജന കെ എ, അഭിജിത് എസ് നായർ, മാനിഷ കെ ലത്തീഫ്, നീതു സുരേഷ്, ജ്യോതി എം ദേവദാസ്, അയോധിക ടി പി , അർച്ചന ബിജു തുടങ്ങിയവർ പ്രസംഗിച്ചു. കലാവിരുന്ന്, ഗാനമേള, അവാർഡ് വിതരണം എന്നിവയും ദിനാഘോഷത്തിൻ്റെ ഭാഗമായി നടത്തി.
വൈക്കം മഹാദേവ കോളജ് വാർഷികവും കോളജ് ദിനാഘോഷവും സിനിമാ നടനും നിർമ്മാതാവുമായ ക്യാപ്റ്റൻ വിനോദ് ഉദ്ഘാടനം ചെയ്തു

Previous article
Next article

