ഈരാറ്റുപേട്ട :
യാതൊരു പ്രകോപനവുമില്ലാതെ രാജ്യാന്തര നിയമങ്ങൾ ലംഘിച്ച് ഇസ്രായേലും അമേരിക്കയും ഇറാനെതിരെ നടത്തുന്ന ആക്രമണത്തിനെതിരെ എസ്ഡിപിഐ ഈരാറ്റുപേട്ട മുനിസിപ്പർ കമ്മിറ്റി നേതൃതത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മുഹിയിദ്ധീൻ ജുമാ മസ്ജിദ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം പി.ബി റോഡ് വഴി സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു.
മുനിസിപൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരുവനാൽ, സെക്രട്ടറി ജെലീൽ കെ.കെ. പി. മണ്ഡലം പ്രസിഡൻ്റ് ഹലീൽ തലപള്ളീൽ, സുബൈർ വെള്ളാപള്ളിൽ, റിയാസ് ചിറപ്പാറ, നജീബ് പാറനാനി, യാസിർ കാരയ്ക്കാട്, കെ.എസ് ആരിഫ്, അഡ്വ.സി. പി. അജ്മൽ എന്നിവർ നേതൃതം നൽകി.
സാമ്രാജ്യത്വ ഗൂഢാലോചനയിലൂടെയും അധിനിവേശത്തിലൂടെയും പിറന്ന ഇസ്രായേൽ എന്നും ഭീകര രാഷ്ട്രം തന്നെയാണ്. ഇരു രാജ്യങ്ങളും സംയുക്തമായി നടത്തുന്ന ആക്രമണങ്ങൾ ലോകത്തിൻ്റെ സമസ്ത മേഖലകളിലും ആഘാതങ്ങളും പ്രത്യാഘാതങ്ങളും ഉണ്ടാക്കുമെന്ന് എസ്. ഡി. പി. ഐ. ഭാരവാഹികൾ പറഞ്ഞു


