കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വൈക്കം ഏരിയ സമ്മേളനം നടത്തി

ഫോട്ടോ:കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വൈക്കം ഏരിയ സമ്മേളനം കെ ജി ഒ എ സംസ്ഥാന വനിതാ വിഭാഗം കൺവീനർ ജെ. ജോസഫൈൻ ഉദ്ഘാടനം ചെയ്യുന്നു

Advertisements

വൈക്കം: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വൈക്കം ഏരിയ സമ്മേളനം നടത്തി. വൈക്കം സത്യഗ്രഹ സ്മാരകത്തിൽ ഏരിയ പ്രസിഡൻ്റ് വി.സജിമോൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം കെ ജി ഒ എ സംസ്ഥാന വനിതാ വിഭാഗം കൺവീനർ ജെ. ജോസഫൈൻ ഉദ്ഘാടനം ചെയ്തു. അമേരിക്ക നികുതി വൻതോതിൽ വർധിപ്പിച്ചത് കർഷകരേയും സാധാരണക്കാരേയും പ്രതികൂലമായി ബാധിക്കുന കാര്യമായിട്ടും കേന്ദ്രസർക്കാർ നികുതിവർധനവിനെതിരെ യാതൊന്നും ചെയ്തില്ലെന്ന് ഉദ്ഘാട പ്രസംഗത്തിൽ ജോസഫൈൻ അഭിപ്രായപ്പെട്ടു. ഏരിയ സെക്രട്ടറി കെ. മനോജ് പ്രവർത്തന റിപ്പോർട്ട് അവതരിച്ചു.സംസ്ഥാന കമ്മറ്റി അംഗം ഷാജിമോൻ ജോർജ്, ജില്ലാസെക്രട്ടറിയേറ്റ് അംഗം ഇ.കെ. നമിത തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles