പള്ളിക്കത്തോട് തെങ്ങുംപള്ളിയിൽ തേങ്ങ പറിക്കുന്നതിനിടെ ഇരുമ്പ് തോട്ടിൽ വൈദ്യുതി ലൈനിൽ തട്ടി വയോധികന് ദാരുണാന്ത്യം ; മരിച്ചത് തെങ്ങുംപള്ളിൽ സ്വദേശി

കോട്ടയം : പള്ളിക്കത്തോട് തെങ്ങുംപള്ളിയിൽ തേങ്ങ പറിക്കുന്നതിനിടെ ഇരുമ്പ് തോട്ടിൽ വൈദ്യുതി ലൈനിൽ തട്ടി വയോധികന് ദാരുണാന്ത്യം. പള്ളിക്കത്തോട് തെങ്ങുംപള്ളിൽ കാഞ്ഞിരക്കാട്ട് സജി (60) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടര യോടുകൂടിയായിരുന്നു സംഭവം. വീടിനു സമീപത്തെ തെങ്ങിൽ നിന്നും ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങ പറിക്കുകയായിരുന്നു സജി. ഈ സമയം ഇരുമ്പ് തൊട്ടി വൈദ്യുതി ലൈനിൽ തട്ടുകയും തുടർന്ന് ഇദ്ദേഹത്തിന് ഷോക്ക് ഏൽക്കുകയും ആയിരുന്നു. പാലാ ചേർപ്പുങ്കൽ മാനസ്ലീവാ ആശുപത്രിയിൽ ഇദേഹത്തെ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Advertisements

Hot Topics

Related Articles