കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് നാല് ബുധനാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് നാല് ബുധനാഴ്ച വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പംപുർകവല, കങ്ങഴകുന്ന്,മാവേലി തെക്കനാട്,  കുരുവിക്കാട്, ചേലമറ്റം പടി ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. തോട്ടക്കാട് ജംഗ്ഷൻ ട്രാൻസ്‌ഫോർമറിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ, പോലീസ് സ്റ്റേഷൻ  ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 1.00 മണി വരെ വൈദ്യുതി മുടങ്ങും.

Advertisements

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, നടക്കപ്പാടം,പങ്കിപ്പുറം നമ്പർ :1, പങ്കിപ്പുറം നമ്പർ :2, ഏലംകുന്ന് പള്ളി , വക്കീൽ പടി,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും.  പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ നെല്ലിക്കച്ചാല്, തണ്ണിപ്പാറ ട്രാൻസ്ഫോർമർ പരിധിയിൽ  വരുന്ന ഭാഗങ്ങളിൽ  രാവിലെ 9:00 മണി മുതൽ ഉച്ച 1:00 മണി വരെ  വൈദ്യുതി മുടങ്ങും. പത്താം  ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ടൗൺ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തീക്കോയി സെക്ഷൻ പരിധിയിൽ ടച്ചിങ് ക്ലിയറൻസ്  വർക്ക്‌ നടക്കുന്നതിനാൽ

സെക്ഷൻ പരിധിയിൽ വരുന്ന അടുക്കം., അളിഞ്ഞി., അരുവി, ചാമപാറ, മേലടുക്കം, മേലെ മേലടുക്കം, മേസ്തിരിപടി,ടി.ആർ.എഫ്, വെള്ളാനി   ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ  രാവിലെ 8:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.  നാട്ടകം  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൂവന്തുരുത്‌ പോസ്റ്റ് ഓഫീസ്,പൂവന്തുരുത്‌,ദീപം,ശവക്കോട്ട എന്നീ ട്രാൻസ്ഫോമറുകളുടെ ഭാഗങ്ങളിൽ രാവിലെ  9:00 മുതൽ വൈകുന്നേരം 5:00 വരെ  ഭാഗീകമായി വൈദ്യുതി മുടങ്ങും. 

കുമരകം  ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ വായനശാല, അപ്സര ,അമ്മൻകരി, ബോട്ട് ജെട്ടി    ട്രാൻസ്ഫോർമറകളുടെ കീഴിൽ  8.45 മുതൽ 5:30 വരെ  വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഇ എസ് ഐ,  മുള്ളുവേലിപ്പടി, പനയിടവാല, തേമ്പ്രവാല, എംആർഎഫ് പമ്പ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള,ആക്കാംകുന്ന്, കാട്ടിപ്പടി, കൊച്ചുമറ്റം, തച്ചുകുന്ന് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും. 

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ഉദയ, നിറപറ, മുളക്കാന്തുരുത്തി,അമൃതമഠം (പുന്നമൂട്) എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:00 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും. അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ലോ ടെൻഷൻ ടച്ചിങ് വർക്കിന്റെ ഭാഗമായി തിരുവാറ്റ, വാരിശ്ശേരി, ചുങ്കം ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5. 30 മണി വരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ, എച്ച്.ടി ടച്ചിങ് ക്ലിയറൻസ്  വർക്ക്‌ നടക്കുന്നതിനാൽ

സെക്ഷൻ പരിധിയിൽ വരുന്ന അടുക്കം , അളിഞ്ഞി  അരുവി , ചാമപാറ , മേലടുക്കം , മേലെ മേലടുക്കം , മേസ്തിരിപടി , ടി.ആർ.എഫ്, വെള്ളാനി   ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ    രാവിലെ 8:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles