വൈക്കം:കേരളത്തിലെ ആദ്യത്തെ ന്യൂറോ സർജനും അമേരിക്കൻ പ്രസിഡന്റിന്റെ ചികിത്സയ്ക്കായുള്ള ഡോക്ർമാരുടെ വിദഗ്ധ സംഘത്തിലെ അംഗവുമായിരുന്ന ഡോ.കുമാർബാഹുലേയൻ നൂറാം ജന്മദിന നിറവിൽ. ജീവിതത്തിൻ്റെ നല്ലൊരുപങ്ക് വിദേശത്ത് ഒദ്യോഗിക ജീവിത്തിൽ മുഴുകിയിരുന്ന ഡോ.കുമാർ ബാഹുലേയൻ നാട്ടിലുള്ളർക്ക് കുറഞ്ഞ നിരക്കിൽ വിദഗ്ധ ചികിൽസ ലഭിക്കണമെന്ന ലക്ഷ്യത്തോടെ അവികസിത പ്രദേശമായിരുന്ന ചെമ്മനാകരിയിൽ ഇൻഡോ അമേരിക്കൻ ബ്രയിൻ ആൻഡ് സ്പൈൻ സെൻ്റർ സ്ഥാപിച്ചതോട ചെമ്മനാകരിയെന്ന കുഗ്രാമം ലോകപ്രശസ്തമായി. സ്വന്തം നാട്ടുകാർക്കായി ഗതാഗത യോഗ്യമായ വഴിയൊരുക്കി. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ നാടിൻ്റെ പുരോഗതി യ്ക്കായി നിലകൊണ്ട പ്രിയപ്പെട്ട ഡോക്ടറുടെ നൂറാം ജന്മദിനം നാടിൻ്റെയാകെആഘോഷമായി മാറി. ഉദയനാപുരത്തെ അക്കരപ്പാടമെന്ന അവികസിത പ്രദേശത്തെ സാധാരണ കുടുംബത്തിൽ 1925 മാർച്ച് അഞ്ചിന് കളത്തിൽ കുമാരൻ – ജാനകി ദമ്പതികളുടെ മകനായി ജനിച്ച ഡോ.കുമാർബാഹുലേയൻ പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതിയാണ് ലോകമറിയുന്ന ന്യൂറോ സർജനായി മാറിയത്. സംഭവബഹുലമായ അദ്ദേഹത്തിൻ്റെ ജീവിതം ഡോ.ബിയെന്ന ആത്മകഥയിൽ അനാവരണം ചെയ്യുന്നുണ്ട്.
കുട്ടിക്കാലത്ത് രണ്ടു സഹോദരങ്ങൾ ചികിൽസ കിട്ടാതെ മരിച്ചതിന്റെ തീരാനോവാണ് അവികസിത പ്രദേശമായ ചെമ്മനാകരിയിൽ ഇൻഡോ അമേരിക്കൻ ബ്രയിൻ ആൻഡ് സ്‌പൈൻ സെന്റർ സ്ഥാപിക്കാൻ ഡോ. ബാഹുലേയനെ പ്രേരിപ്പിച്ചത്. ചെമ്മനാകരിയിലേയും വൈക്കത്തെയും ആശുപത്രികൾക്ക് പുറമെ നഴ്സിംഗ് കോളജ്, ഫിസിയോ തെറാപ്പി കോളജ് എന്നിവയും ബാഹുലേയൻ ചാരിറ്റബിൾ ഫൗണ്ടേഷന്റ ആഭിമുഖ്യത്തിൽ ആരംഭിച്ചു. 100ന്റെ നിറവിലും നാടിനേയും നാട്ടുകാരെയും അളവറ്റ് സ്നേഹിക്കുന്ന ഡോ.കുമാർബാഹുലേയൻ്റെ ആയുരാരോഗ്യ സൗഖ്യത്തിനായി നാടും പ്രാർഥനാ നിരതമാകുയാണ്. ഇന്ന് രാവിലെ വൈക്കം ചെമ്മനാകരി ഇൻഡോ – അമേരിക്കൻ ബ്രയിൻ ആൻഡ് സ്പൈൻ സെൻ്ററിലെ കോൺഫ്രൻസ് ഹാളിൽ ആശുപത്രി ചെയർമാൻ ഡോ. കെ. പരമേശ്വരൻ്റെ അധ്യക്ഷതയിൽ വർണാഭമായ ജന്മദിന ആഘോഷം നടന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആശുപത്രി ഡയറക്ർ അഡ്വ. പി.കെ.ഹരികുമാറും ആശുപത്രി ചെയർമാൻ ഡോ. കെ.പരമേശ്വരനും ചേർന്ന് ബർത്ത് ഡേ കേക്കു മുറിച്ചു ഡോ. കുമാർ ബാഹുലേയന് പകർന്നു നൽകി ജന്മ ദിന ആശംസകൾ നേർന്നു. സമൂഹത്തിന് ഉപകാരപ്രദമാകുന്ന കാര്യങ്ങൾക്കായി തൻ്റെ കഴിവും സമ്പാദ്യവും വിനിയോഗിച്ച ത്യാഗസുരഭിലമായ ജീവിതമാണ് ഡോ. കുമാർബാഹുലേയൻേറതെന്ന് അഡ്വ. പി.കെ. ഹരികുമാർ അനുസ്മരിച്ചു. ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ. ജാസർമുഹമ്മദ് ഇക്ബാൽ, ബിസിഎഫ് കൊളജ് ഡയറക്ടർ എം.എം.വർഗീസ്, ബി സി എഫ് നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ പ്രഫ.നിഷവിൽസൺ, ബിസി എഫ് ഫിസിയോതെറാപ്പി കോളജ് പ്രിൻസിപ്പൽ പ്രഫ. കെ.എസ്. സരദ്,നഴ്സിംഗ് സൂപ്രണ്ട് ജാനി സെബാസ്റ്റ്യൻ, ഡയറക്ടർ പി.കമലാസനൻ തുടങ്ങിയവർ പ്രസംഗിച്ചു.


