ഗ്യാസ് വില വർദ്ധനവ്: ഒരു കെട്ട് വിറകിനും വില വർദ്ധിച്ചു; വനം വകുപ്പ് ഡിപ്പോ വഴി വിറക് വിതരണം ചെയ്യണമെന്ന് എബി ഐപ്പ് 

കോട്ടയം: ഗ്യാസ് വില വർദ്ധിച്ചതിനു പിന്നാലെ വിറകിനു൦ വില വർദ്ധിച്ചതായി ഭക്ഷ്യോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് പറഞ്ഞു. എഴുപതുരൂപായിൽ കിടന്ന കൊട്ടുവിറകിന്റെ വിലയാണ് നൂറുരുപായായി വർദ്ധിച്ചത് ലഭ്യത കുറവുമൂല൦ വില ഇനിയു൦ വർദ്ധീക്കാനാണ് സാധ്യത.  മുൻകാലങ്ങളിൽ  തടിമില്ലുകളിൽ നിന്നു൦ അറുത്തതിന്റെ അവശിഷ്ടങ്ങൾ വിറകായി ലഭിക്കുമായിരുന്നു എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടി ഉപയോഗിക്കുന്നത് കുറഞ്ഞതോടെ ലഭ്യത കുറഞ്ഞു നിലവിൽ റബ്ബർ കമ്പുകൾ കെട്ടി ഉണ്ടാക്കിയ വിറകുകൾ മാത്രമാണ് വിപണിയിൽ ലഭിക്കുന്നത് ഗ്യാസ് വിലവർദ്ധനവു൦ ലഭ്യത കുറവ് ഉണ്ടാകുമോ എന്ന ആശങ്കയു൦ ഹോട്ടലുടമകളേയു൦ ഗാർഹിക ഉപഭോക്താക്കളേയു൦ ഒരുപോലെ ഭീതിയിലായ്ത്തിയിരിക്കുന്നു വന൦ വകുപ്പിന്റെ ഡിപ്പോകൾ വഴി കുറഞ്ഞ നിരക്കിൽ വിറക് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശൃപ്പെട്ടു വന൦ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയതായി ഭക്ഷ്യോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് പറഞ്ഞു. 

Advertisements

Hot Topics

Related Articles