കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് ഒൻപത് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കൂമ്പാടി ട്രാൻസ്‌ഫോർമറിൽ രാവിലെ 9:30 മുതൽ 5:30 വരെയും ചേട്ടിശ്ശേരി ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന താലൂക്ക്, വില്ലേജ് ട്രാൻസ്ഫോമർ ഭാഗങ്ങളിൽ രാവിലെ 9 മുതൽ ഒന്ന് വരെയും, കുറിയര്‍ കുന്ന് ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകുന്നേരം അഞ്ചുവരെയും വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കങ്ങഴക്കുന്ന് പമ്പൂർ കവല ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരമ്പനാട് ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മാമ്മൂട്, ഇറ്റലി മഠം,ഒബാൻ റസിഡൻസി,എസ് ബി ഐ മാമൂട്,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ പത്താം മൈൽ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ തണ്ടാശ്ശേരി, തൂത്തൂട്ടി, നിഷ്കളങ്ക, ചപ്പാത്ത്, കണ്ടച്ചിറ, വാഴെപ്പടി, പുളിഞ്ചോട്, പാറേക്കാട്, നെടുങ്കരി, ആറുമാനൂർ, ഘൂർഖണ്ഡസാരി എന്നീ ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തൃകൈയിൽ,പള്ളിക്കുന്ന്,കുരുമുളക്,പാറക്കൽകടവ്,നാനോടെക് ചേമക്കേരി പാടം എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 വരെ വൈദ്യുതി മുടങ്ങും.
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കറുത്തേടം, വൈക്കോൽ പാടം, പാദുവ, ചക്കുപുര, കുറുമുണ്ട, കെഴുവംകുളം, ഹൈ ടെക്ക് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഞാലി, SE കവല, കോഴിമല, ചേർമ്മൂട്ടിക്കടവ്, വെട്ടത്തുകവല, പ്രസുഹാ, എറിക്കാട്, ഗ്രാൻഡ് കേബിൾ, ഇട്ടിമാണിക്കടവ്, കൈത്തായിൽപ്പാലം. എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മുള്ളുവേലിപ്പടി, ഇ.എസ്.ഐ, കെ.ഡബ്യു.എ, എം.ആർ.എഫ് പമ്പ് , പുഞ്ച ട്രാൻസ്ഫോമറുകളിൽ രാവിലെ 9.30 മുതൽ 4.30 വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, പെരുന്ന വെസ്റ്റ് .ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവില 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദുതി മുടങ്ങും.


