ഫോട്ടോ: സാർവദേശീയ വനിതാ ദിനാചരണത്തോടനുബന്ധിച്ച് കേരള മഹിളാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാർകേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജിമോൾ ഉദ്ഘാടനം ചെയ്യുന്നു
വൈക്കം: സാർവദേശീയ വനിതാ ദിനാചരണത്തോടനുബന്ധിച്ച് കേരള മഹിളാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ജില്ലാ കൺവൻഷൻ നടത്തി. മുൻ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ഹേമലതപ്രേംസാഗറിൻ്റെ അധ്യക്ഷതയിൽ വൈക്കം സി.കെ.വിശ്വനാഥൻ സ്മാരക ഹാളിൽ നടന്ന യോഗത്തിൽ സ്ത്രീ സുരക്ഷയ്ക്കായി അന്താഷ്ട്ര വനിതാ ഐക്യം ശക്തിപ്പെടുത്തുക എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാർ നടത്തി. കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജിമോൾ സെമിനാർ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾ ഇന്ന് അനുഭവിക്കുന്ന അവകാശങ്ങൾ നമുക്ക് മുമ്പേ നടന്നുപോയവരുടെ ത്യാഗസുരഭിലമായ പ്രവർത്തനംമൂലമാണെന്നും സ്ത്രീകൾക്ക് സ്വയം തങ്ങൾ ചെയ്യുന്ന ജോലിയിൽ ഒരു മൂല്യമുണ്ടെന്ന ബോധ്യമുണ്ടായാൽ മാത്രമേ മറ്റുള്ളവരും അംഗീകാരം നൽകുകയുള്ളുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഇ.എസ്. ബിജിമോൾ അഭിപ്രായപ്പെട്ടു. പി.എസ്. പുഷ്പമണി, എം.ഡി.ബാബുരാജ്, എൻ.അനിൽബിശ്വാസ്, മിനിമനോജ്, കെ.പ്രിയമ്മ, കെ.ബി.ശോഭന തുടങ്ങിയവർ പ്രസംഗിച്ചു.


