വനിതാ ദിനാചരണം: തലയോലപ്പറമ്പിൽ എഐ ഡിഡബ്ല്യുഎ വനിതാ ദിനാചരണം നടത്തി 

ഫോട്ടോ:സാർവദേശിയ വനിതദിനത്തോടനുബന്ധിച്ച് തലയോലപറമ്പിൽ സംഘടിപ്പിച്ച  വൈക്കം നിയോജക മണ്ഡലം വനിത സംഗമം    വർക്കിംഗ് വിമൻ കോർഡിനേഷൻ സിഐടിയു  സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.പി. ലൗലി ഉദ്ഘാടനം ചെയ്യുന്നു

Advertisements

തലയോലപറമ്പ്: സാർവദേശിയ വനിതദിനത്തോടനുബന്ധിച്ച് തലയോലപറമ്പിൽ  വൈക്കം നിയോജക മണ്ഡലം വനിത സംഗമം നടത്തി. എഐ ഡിഡബ്ല്യുഎ സംസ്ഥാന കമ്മറ്റി അംഗം കവിതാറെജിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം  വർക്കിംഗ് വിമൻ കോർഡിനേഷൻ സിഐടിയു  സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.പി. ലൗലി ഉദ്ഘാടനം ചെയ്തു. സിഐടിയു സംസ്ഥാന കമ്മറ്റി അംഗം കെ.ബി.രമ , രഞ്ജുഷഷാജി,ജയഅനിൽ,സുമയ്യ, വീണ അജി, സുനിതശ്രീകുമാർ, പി.കെ.മല്ലിക , ഷീജബൈജു,ഗൗരിനന്ദന , പഞ്ചായത്ത് പ്രസിഡൻ്റുമാരായ ആരതിവിനയൻ,സാജിതയൂസഫ്, ബിന്ദു അജി,ലിജിസലഞ്ച് രാജ് തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles