അന്താരാഷ്ട്ര വനിതാ ദിനാചരണം: എൻ.എസ്.എസ് താലൂക്ക്  വനിതാ യൂണിയൻ വനിതാ സംഗമം നടത്തി 

ഫോട്ടോ:അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വൈക്കം താലൂക്ക് എൻ എസ് എസ് വനിതാ യൂണിയൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാ സംഗമം വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് ഉദ്ഘാടനം ചെയ്യുന്നു

Advertisements

വൈക്കം:അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വൈക്കം താലൂക്ക് എൻ എസ് എസ് വനിതാ യൂണിയൻ്റെ ആഭിമുഖ്യത്തിൽ വനിതാ സംഗമം നടത്തി.വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് വനിതാസംഗമം ഉദ്ഘാടനം ചെയ്തു.ലോകം വളരുന്നത് അമ്മയുടെ മടിത്തട്ടിലാണെന്നും സ്ത്രീയെ മാറ്റി നിർത്തിയാൽ പ്രപഞ്ചത്തിന് നിലനില്പില്ലെന്നും ഉദ്ഘാടന പ്രസംഗത്തിൽ പി ജി എം നായർ അഭിപ്രായപ്പെട്ടു. വനിതാ യൂണിയൻ പ്രസിഡൻ്റ് കെ. ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. യോഗത്തിൽ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൾസ് രോഗ നിർണയ വിദഗ്ദ ഡോ . കൃഷ്ണപ്രിയക്ക് സുധ ടീച്ചർ സ്മാരക അവാർഡ് സമർപ്പിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതകളെ ആദരിച്ചു. സാമൂഹിക പ്രവർത്തനത്തിൽ വനിതകളുടെ പങ്ക് എന്ന വിഷയത്തിൽ ഡോ.ഭാനു അശോക് പ്രഭാഷണം നടത്തി.

യൂണിയൻ വൈസ് പ്രസിഡൻ്റ് പി. വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി അഖിൽ ആർ. നായർ വനിതാ ദിന സന്ദേശം നൽകി. ശ്രീലേഖമണിലാൽ,  സുശീലകുമാരി, രമ്യശിവദാസ്, ഇന്ദു സൂരജ്‌, ശോഭന, ഉമാദേവി, ഇന്ദിരാ മുരളീധരൻ, ഗിരിജാപ്രകാശ്, സി.എൻ. ഓമന തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles