ഫോട്ടോ:ഓൾ ഇന്ത്യ കോൺഫെഡറേഷൻ ഓഫ് എസി എസ് ടി ഓർഗനൈസേഷൻസ് സംസ്ഥാന സമ്മേളനം വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ മോൻസ് ജോസഫ് എംഎൽ എ ഉദ്ഘാടനം ചെയ്യുന്നു
വൈക്കം: ഓൾ ഇന്ത്യ കോൺഫെഡറേഷൻ ഓഫ് എസി എസ് ടി ഓർഗനൈസേഷൻസ് സംസ്ഥാന സമ്മേളനം വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടത്തി.ഓൾ ഇന്ത്യ കോൺഫെഡറേഷൻ ഓഫ് എസി എസ് ടി ഓർഗനൈസേഷൻസ് സംസ്ഥാന പ്രസിഡൻ്റ് എൻ.ബാബുവിൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം മോൻസ് ജോസഫ് എംഎൽ എ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ പാർശ്വവൽക്കരിക്കപ്പെട്ട പട്ടിക ജാതി വർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി ഇനിയും ഏറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും പട്ടികജാതി വിഭാഗങ്ങൾക്കായി പ്രത്യേക ഭവന നിർമാണ പദ്ധതി ആവിഷ്കരിക്കണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. സി.കെ.ആശ എം എൽ എ, സംഘടന ജനറൽ സെക്രട്ടറി പി.വി.നടേശൻ, ഡോ. ആർ.രാജശേഖര, ഡോ. എസ് കറുപ്പയ്യ,രാജൻ അക്കരപ്പാടം, അഡ്വ. ജയദീപ് പാറയ്ക്കൽ, കെ.കൃഷ്ണൻകുട്ടി, ലീലസതീഷ്,തിലകമ്മപ്രേംകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. രണ്ടു ദിവസമായി നടന്ന സമ്മേളനത്തിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാർ നടത്തി.


