കാഞ്ഞിരപ്പള്ളിക്ക് കരുത്താകാൻ എൻ ഡി എ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന്

പൊൻകുന്നം: കോട്ടയം ജില്ലയിൽ എൻ ഡി എയ്ക്ക് ശ്രദ്ധേയമായ സ്വാധീനം ഉള്ള മണ്ഡലങ്ങളിൽ ഒന്നായ കാഞ്ഞിരപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുകയാണ് മുന്നണി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപേ തന്നെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സജ്ജമായി. ഇന്ന് വൈകിട്ട് ബി ഡി ജെ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് തമ്പി മറ്റുത്തറ ഓഫീസ് ഉദ്ഘാടനം നിർവഹിക്കും.

Advertisements

പതിറ്റാണ്ടുകളായി വികസന മുരടിപ്പിൽ തുടരുന്ന മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. അനന്തമായ സാധ്യതകൾ ഉണ്ടായിട്ടും അതൊന്നും പ്രയോജനപ്പെടുത്താതെ പോയ കാലഘട്ടത്തിന് മാറ്റം വരുത്തുകയാണ് ലക്ഷ്യമെന്ന് എൻ ഡി എ നേതൃത്വം വ്യക്തമാക്കുന്നു. കാഞ്ഞിരപ്പള്ളിയിൽ പുതിയ വികസന മാതൃക കൊണ്ടുവരികയും നരേന്ദ്ര മോഡി സർക്കാരിന്റെ ഭരണനേട്ടങ്ങൾ ഉയർത്തിപ്പിടിച്ചുമാണ് എൻ ഡി എയുടെ തെരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ടുകൊണ്ടുപോകുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബൂത്ത് തലത്തിൽ നിന്ന് തന്നെ തെരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി സജ്ജമാണെന്ന് കാഞ്ഞിരപ്പള്ളി മണ്ഡലം തെരഞ്ഞെടുപ്പ് ഇൻചാർജും മേഖല ജനറൽ സെക്രട്ടറിയുമായ പി.ഡി. രവീന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സജ്ജമായതോടെ പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്ന് പി ഡി രവീന്ദ്രൻ വ്യക്തമാക്കി .

മണ്ഡലത്തിൽ എൻ ഡി എയ്ക്ക് വലിയ പ്രതീക്ഷയുണ്ടെന്നും കാഞ്ഞിരപ്പള്ളിയിലെ ജനങ്ങൾ മുന്നണിക്ക് അനുകൂലമായി വോട്ട് ചെയ്യും.മണ്ഡലത്തിൽ പാർട്ടി ശക്തമായ സ്ഥാനാർഥിയെ തന്നെ രംഗത്തിറക്കും. ഇരു മുന്നണികൾക്കും ബദലായി വലിയ മാറ്റം കാഞ്ഞിരപ്പള്ളിയിൽ ഉണ്ടാകുമെന്നും മാറാത്തത് മാറുന്ന പുതിയ രാഷ്ട്രീയ സാഹചര്യത്തിന് കാഞ്ഞിരപ്പള്ളിയും സാക്ഷിയാകുമെന്നും പി.ഡി. രവീന്ദ്രൻ കൂട്ടിച്ചേർത്തു.

Hot Topics

Related Articles