“കാമുകനൊപ്പം കഴിയണം”; തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടി കുംഭമേളയിലെ വൈറൽ താരം മൊണാലിസയും ആൺസുഹൃത്തും

തിരുവനന്തപുരം: കാമുകനൊപ്പം കഴിയണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ അഭയം തേടി പ്രയാഗ് രാജ് കുംഭമേളയിലെ വൈറൽ താരം മൊണാലിസ. അച്ഛൻ നാട്ടിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്നുവെന്നാണ് മൊണാലിസയുടെ പരാതി. പൂവാറിലെ ഷൂട്ടിംഗ് സ്ഥലത്തു നിന്നുമെത്തി മൊണാലിസയെ കാമുകൻ മുഹമ്മദ് ഫർഹാനും തമ്പാനൂർ പൊലീസ് വിട്ടയച്ചു. മൊണാലിസയും ആണ്‍സുഹൃത്തും സിനിമ ചിത്രീകരണത്തിന്‍റെ ഭാഗമായിട്ടാണ് പൂവാറെത്തിയത്. ഇവരുടെ വിവാഹത്തിന് മൊണാലിസയുടെ അച്ഛൻ എതിര്‍ത്തിരുന്നു. ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകാനാണ് അച്ഛൻ ശ്രമം നടത്തിയത്. 

Advertisements

വാഹനത്തിൽ പോകുന്നതിനിടെ തര്‍ക്കമുണ്ടാകുകയും മൊണാലിസയും സുഹൃത്തായ മുഹമ്മദും തമ്പാനൂര്‍ സ്റ്റേഷനിൽ എത്തുകയുമായിരുന്നു. പിന്നീട് അച്ഛനൊപ്പം പോകാൻ താത്പര്യമില്ലെന്നും കാമുകനൊപ്പം പോകണമെന്നും മൊണാലിസ പൊലീസിനോട് വ്യക്തമാക്കി. ഷൂട്ടിംഗ് സ്ഥലത്ത് നിന്ന് സംവിധായകരും അണിയറ പ്രവര്‍ത്തകരും എത്തിയിരുന്നു. അവരോടൊപ്പം മൊണാലിസയെ വിട്ടച്ചു. മൊണാലിസയുടെ അച്ഛൻ നാട്ടിലേക്ക് തിരിച്ചുപോയി. വിവാഹം നിശ്ചയിച്ചിരിക്കുകയാണെന്നും കേരളത്തിൽ വെച്ച് വിവാഹിതരാകാനാണ് താത്പര്യമെന്നുമാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. 

Hot Topics

Related Articles