ഇന്ദിരാ പ്ലാസ്റ്റിക് വ്യവസായ സഹകരണ സംഘം തിരഞ്ഞെടുപ്പിൽ ജനാധിപത്യ സഹകരണമുന്നണി മുഴുവൻ സീറ്റിലും വിജയിച്ചു

ഏറ്റുമാനൂർ : ഇന്ദിരാ പ്ലാസ്റ്റിക് വ്യവസായ സഹകരണ സംഘം കെ. 144 ലെ 9 അംഗ ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ജനാധിപത്യ സഹകരണമുന്നണി സ്ഥാനാർത്ഥികൾ മുഴുവൻ സീറ്റുകളിലും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.

Advertisements

ജോസ് ഇടവഴിക്കൽ, അഡ്വ. സിബി വെട്ടൂർ, ബെന്നി തടത്തിൽ, സി. കെ ജോർജ് (ജനറൽ വിഭാഗം), അജോ. റ്റി ജോണി (40 വയസിൽ താഴെ പുരുഷ വിഭാഗം), മറിയാമ്മ മാത്യു, മോളി കെ. കെ (വനിത വിഭാഗം) എന്നിവരാണ് തിരഞ്ഞെടുപ്പിൽ വിജയിച്ചത്. ചാന്ദിനി ജി. നായർ (40 വയസ്സിൽ താഴെ വനിതാ വിഭാഗം), ഷിജോ ഗോപാലൻ (എസ് സി / എസ് ടി വിഭാഗം) എന്നിവർ എതിരില്ലാതെ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Hot Topics

Related Articles