കോട്ടയം: തിരുവാർപ്പ് വലിയ പാലത്തിനും 88 നും മധ്യേ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. തിരുവാർപ്പ് സ്വദേശിയായ നിധിൻ പി.ഷാജി(26)യ്ക്കാണ് പരിക്കേറ്റത്. ഇരുദിശയിൽ നിന്നും എത്തിയ ബൈക്കുകൾ വലിയ പാലത്തിനു സമീപത്തു വച്ച് കൂട്ടയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കുകൾ പൂർണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റ നിധിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി.
Advertisements

