വൈക്കം നിയോജക മണ്ഡലത്തിൽ ആവേശമായി എൽ ഡി എഫ് സ്ഥാനാർത്ഥി പി പ്രദീപിന്റെ റോഡ് ഷോ

തലയോലപ്പറമ്പ്: തലയോലപ്പറമ്പിനെ ചുവപ്പണിയിച്ച് വൈക്കം നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പ്രദീപിന്റെ റോഡ് ഷോ.
സ്ഥാനാര്‍ഥിയുടെ ചിത്രം പതിച്ച പ്ലക്കാർഡുകളും ചെങ്കൊടികളുമായി നടത്തിയ റോഡ് ഷോയിൽ സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു.

Advertisements

ബുധനാഴ്ച വൈകിട്ട് അഞ്ചിന് തലയോലപ്പറമ്പ് കെ.ആർ ഓഡിറ്റോറിയത്തിന് സമീപത്ത് നിന്നാരംഭിച്ച റോഡ് ഷോ കേരള കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡൻ്റ് ലൂക്ക് മാത്യു ഫ്ലാഗ് ഓഫ് ചെയ്തു. റോഡിനിരുവശവുമുള്ള വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചു വോട്ട് അഭ്യർത്ഥിച്ച് സ്ഥാനാർഥി റോഡ് ഷോയുടെ മുന്നിൽ നീങ്ങി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തലയോലപ്പറമ്പ് മാർക്കറ്റ്,
പള്ളിക്കവല, ചന്തപ്പാലം, തലയോലപ്പറമ്പ് ടൗൺ വഴി പാലാംകടവ് പാലത്തിന് സമീപം റോഡ് ഷോ സമാപിച്ചു. എൽഡിഎഫ് നേതാക്കളായ സി.കെ ആശ എംഎൽഎ, കെ ശെൽവരാജ്, സാബു പി മണലൊടി, ഡോ. സി.എം കുസുമൻ, ആൻ്റണി കളമ്പുകാടൻ, സന്തോഷ് കാലാ, ടി.വി ബേബി, അഡ്വ. എം.ജി രഞ്ജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Hot Topics

Related Articles