കോട്ടയം: ആം ആദ്മി പാർട്ടി കേരള സംസ്ഥാന വർക്കിംഗ് പ്രസിഡന്റായ ഡോ. സെലിൻ ഫിലിപ്പ് , ഇന്ന് മാർച്ച് 21 ശനിയാഴ്ച, നിയമസഭാ തിരഞ്ഞെടുപ്പിനായി കോട്ടയം നിയോജക മണ്ഡലത്തിൽ തന്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 11:00 മണിക്ക്, കോട്ടയം താലൂക് ഓഫീസിൽ വെച്ചായിരിക്കും നാമനിർദ്ദേശ സമർപ്പണം.
കേരളം നല്ലത് അർഹിക്കുന്നു എന്ന മുദ്രവാക്യത്തോടെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ മുൻനിർത്തി സുതാര്യവും ഉത്തരവാദിത്വമുള്ള ഭരണ സംവിധാനം കോട്ടയത്തിൽ കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെയാണ് ഡോ. സെലിൻ ഫിലിപ്പ് തിരഞ്ഞെടുപ്പ് രംഗത്ത് എത്തുന്നത്. ശുദ്ധജല ക്ഷാമം പരിഹരിക്കുക, കോട്ടയത്തെ കേരളത്തിലെ എഡ്യൂക്കേഷൻ ഹബ് ആക്കി മാറ്റുക, നിലച്ചു പോയ ജല ഗതാഗത പാതകൾ പുനർ നിർമിക്കുക, ടൂറിസം മേഖല മികച്ചത് ആക്കുക, ആരോഗ്യപരിരക്ഷ, മാലിന്യ സംസ്കരണം, തൊഴിൽ സൃഷ്ടി എന്നിവയാണ് പ്രധാന വാഗ്ദാനങ്ങൾ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാവിലെ 10:00 മണിക്ക്, പാർട്ടി ഓഫീസിൽ നിന്ന് ആരംഭിക്കുന്ന ആദ്യ പ്രചാരണ റാലി സംഘടിപ്പിക്കും. ഈ റാലിയിൽ നിരവധി പ്രവർത്തകരും പൊതുജനങ്ങളും പങ്കെടുക്കും. റാലി നഗരത്തിലൂടെ കടന്ന് താലൂക് ഓഫീസിൽ സമാപിക്കും.
“കോട്ടയം മികച്ചത് അർഹിക്കുന്നു” എന്ന സന്ദേശവുമായി ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുകയും, അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാരങ്ങൾ നടപ്പാക്കുകയും ചെയ്യുന്നതാണ് ഈ പ്രചാരണത്തിന്റെ ലക്ഷ്യം. സത്യസന്ധവും സേവനമനോഭാവമുള്ള രാഷ്ട്രീയമാണ് ആം ആദ്മി പാർട്ടി മുന്നോട്ട് വെക്കുന്നത്.
ജനക്ഷേമത്തിനും സമഗ്ര വികസനത്തിനും വേണ്ടി നടത്തുന്ന ഈ മുന്നേറ്റത്തിൽ എല്ലാ ജനങ്ങളെയും പങ്കാളികളാകാൻ ഹൃദയപൂർവ്വം ക്ഷണിക്കുന്നു.
പരിപാടി വിശദാംശങ്ങൾ:
തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം: വൈകിട്ട് 4 മണിക്ക് നാഗമ്പടം ജംഗ്ഷൻ, കോട്ടയം
ആദ്യ പ്രചാരണ റാലി: രാവിലെ 10:00 മുതൽ കോട്ടയം താലൂക് ഓഫീസ് വരെ
നാമനിർദ്ദേശ സമർപ്പണം: രാവിലെ 11:00 – കോട്ടയം താലൂക് ഓഫീസ്

