ടെഹ്റാൻ: സൗദി അറേബ്യയിലെ അമേരിക്കൻ വ്യോമതാവളത്തില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണം നടത്തിയതായി അവകാശപ്പെട്ട് ഇറാൻ.ആക്രമണത്തില്‍ അമേരിക്കൻ വിമാനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി ഇറാൻ വെള്ളിയാഴ്ച അവകാശപ്പെട്ടു. E-3 AWACS കമാൻഡ് ആൻഡ് കണ്ട്രോള് വിമാനമാണ് തകർത്തതെന്നും പ്രിൻസ് സുല്‍ത്താൻ എയർ ബേസിലാണ് ആക്രമണം നടന്നതെന്നുംറിപ്പോർട്ടുകള് പറയുന്നു. തകർന്ന വിമാനത്തിന്റെ ചിത്രങ്ങള്‍ ഇറാന്റെ പ്രസ് ടിവി പ്രസിദ്ധീകരിച്ചു.
ആക്രമണത്തിനായി ആറ് ബാലിസ്റ്റിക് മിസൈലുകളും 29 ഡ്രോണുകളും ഉപയോഗിച്ചെന്നും പറയുന്നു. ആക്രമണത്തില്‍ കുറഞ്ഞത് 10 യുഎസ് സൈനികർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തില്‍ ഇന്ധനം നിറയ്ക്കാൻ ഉപയോഗിച്ചിരുന്ന നിരവധി വിമാനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തെക്കുറിച്ച് യുഎസ് സെൻട്രല്‍ കമാൻഡ് (CENTCOM) പ്രതികരിച്ചിട്ടില്ല. യുഎസ് എംക്യു-9 ഡ്രോണ്‍ വെടിവച്ചിട്ടതായും എഫ്-16 ജെറ്റ് വീഴ്ത്തിയതായും ഇറാൻ അവകാശപ്പെട്ടു. യുദ്ധം ഇപ്പോള്‍ സൗദി അറേബ്യയ്ക്ക് പുറത്തേക്കും വ്യാപിച്ചു. യെമനിലെ ഹൂത്തി വിമതർ ശനിയാഴ്ച ഇസ്രായേലിന് നേരെ മിസൈലുകള്‍ പ്രയോഗിച്ചതായി റിപ്പോർട്ടുണ്ട്. ഇറാനിയൻ അക്കാദമിക് സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെത്തുടർന്ന് ഇസ്രായേലി, യുഎസ് സർവകലാശാലകളില്‍ പ്രതികാര നടപടി സ്വീകരിക്കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തിയിരുന്നു.

