തെങ്ങിൽ നിന്ന് പച്ചോല വെട്ടിയിടുന്നതിനിടയിൽ ഓല വൈദ്യുത ലൈനിൽ തട്ടി : ഷോക്കേറ്റ് തെങ്ങിൽ കുരുങ്ങിയ തെങ്ങ് കേറ്റുകാരന് രക്ഷകരായി അഗ്നി രക്ഷാസേന

വൈക്കം: തെങ്ങിൽ നിന്ന് പച്ചോല വെട്ടിയിടുന്നതിനിടയിൽ ഓല വൈദ്യുത ലൈനിൽ തട്ടിയതിനെ തുടർന്ന് വൈദ്യുതാഘാതമേറ്റ തെങ്ങുകയറ്റ തൊഴിലാളി അരമണിക്കൂറോളം തെങ്ങിൽ കുടുങ്ങി. മറവൻതുരുത്ത് തറവട്ടത്ത് സ്വകാര്യ വ്യക്തിയുടെ തെങ്ങിൽ കയറിയ കൊച്ചുപറമ്പിൽ വിനു(46) വിനാണ് വൈദ്യുതാഘാതമേറ്റത്. അരമണിക്കൂറോളം തെങ്ങിൽ കുടുങ്ങിക്കിടന്ന വിനുവിനെ പയർഫോഴ്സ് എത്തിയാണ് താഴെ ഇറക്കിയത്. ലൈനിൽ തട്ടിയ പച്ചോല ലൈനിൽ നിന്ന് ഭാഗ്യവശാൽ വേർപെട്ടത് വിനുവിന് രക്ഷയാകുയായിരുന്നു. വിനുവിൻ്റെ കൈകളിൽ സാരമായി പൊള്ളലേറ്റു. വിനു തെങ്ങിൽ നിന്നിരുന്ന ഭാഗത്തെ മൂന്ന് ഉണങ്ങിയ ഓലകൾ കത്തിനശിച്ചിരുന്നു. വിനുവിൻ്റെ കാലുകളിലെ മരവിപ്പ് മാറിയിട്ടില്ല. അസ്ഥിരോഗ വിദഗ്ധൻ്റെ ചികിൽസതേടി തകരാർ പരിഹരിക്കണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പഞ്ചായത്ത് അംഗം സുകന്യ അനിലിൻ്റെ നേതൃത്വത്തിൽ നാട്ടുകാരും ഫയർഫോഴ്‌സിനൊപ്പം രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles