ഉറങ്ങിക്കിടന്ന സഹോദരൻ്റെ കാലുകൾ ജേഷ്ഠൻ ഇരുമ്പ് മുട്ടികൊണ്ട് തല്ലിയൊടിച്ചു; സംഭവം തൃശൂരിൽ 

തൃശൂർ : വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന ഇളയ സഹോദരൻ്റെ ഇരുകാലുകളും ജേഷ്ഠ സഹോദരൻ മരമുട്ടി കൊണ്ട് തല്ലിയൊടിച്ചു. ആക്രമണത്തില്‍ മുട്ടിനു താഴെ കാലുകള്‍ വേർപ്പെട്ട നിലയില്‍ ഗുരുതരമായി പരിക്കേറ്റ കുന്നംകുളം തെക്കേ പുറം പനക്കല്‍ പറമ്പില്‍ വീട്ടില്‍ ബിനേഷി (42) നെയും ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ മർദ്ദനമേറ്റ അമ്മ ചന്ദ്ര (63) യെയും കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മക്ക് അഞ്ച് തുന്നലുകളുണ്ട്. ജേഷ്ഠസഹോദരൻ ബിനു (45)വാണ് സഹോദരൻ ബിനേഷിന്റെ കാല് തല്ലിയൊടിച്ചത്. കുടുംബ വീടിനോട് ചേർന്നുള്ള വീട്ടിലെ ഒരു വിവാഹത്തില്‍ പങ്കെടുക്കുവാനാണ് ബിനേഷ് വന്നത്.

Advertisements

രാത്രി വൈകിയതു കാരണം തിരിച്ചു പോകാൻ കഴിഞ്ഞില്ല. തുടർന്നാണ് തറവാട്ടില്‍ കിടന്നുറങ്ങിയത്. അമ്മയും ബിനുവുമാണ് തറവാട് വീട്ടില്‍ താമസം. ബിനുവിൻ്റെ ഭാര്യ പിണങ്ങി മകനുമൊത്ത് ഭാര്യവീട്ടിലാണ് താമസം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിവാഹിതനായ ബിനീഷ് ഭാര്യവീട്ടിലാണ് താമസിച്ചിരുന്നത്. ഇളയ സഹോദരൻ തറവാട് വീട്ടില്‍ കിടന്നുറങ്ങിയതിനാണ് ജേഷ്ഠ സഹോദരന്റെ ക്രൂരമായ ആക്രമണം. കുന്നംകുളംപോലീസ് കേസെടുത്തു.

Hot Topics

Related Articles