തെള്ളകം : ഓടുന്ന ബസ്സിൽ ഏഴുവയസ്സുകാരിക്ക് അപ്രതീക്ഷിതമായി അപസ്മാരം ഉണ്ടായപ്പോൾ രക്ഷകരായത് ബസ് ജീവനക്കാരുടെയും തെള്ളകം കാരിത്താസ് ഹോസ്പിറ്റലിന്റെയും സമയോചിത ഇടപെടലാണ്. യാത്രയ്ക്കിടെ പെൺകുട്ടി അബോധാവസ്ഥയിലായതോടെ പരിഭ്രാന്തരായ യാത്രക്കാർക്കിടയിൽ നിന്നും ഒട്ടും സമയം പാഴാക്കാതെ ബസ് ജീവനക്കാർ വാഹനം ആശുപത്രിയിലേക്ക് തിരിച്ചു വിട്ടു.
Advertisements
മറ്റ് സ്റ്റോപ്പുകളിൽ നിർത്താതെ അതിവേഗം ആശുപത്രി മുറ്റത്തെത്തിയ ബസ്സിൽ നിന്നും മെഡിക്കൽ സംഘം ഉടൻ തന്നെ കുട്ടിയെ ഏറ്റെടുത്ത് അടിയന്തര ചികിത്സ നൽകി. നിശ്ചിത സമയത്തിനുള്ളിൽ വിദഗ്ദ്ധ പരിചരണം ലഭ്യമാക്കാൻ സാധിച്ചതാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാൻ നിർണായകമായത്. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കൃത്യസമയത്തെ കരുതൽ ഒരു കുരുന്നു ജീവനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു.

