പേരിലും വയസിലും കൃത്രിമം: പി.കെ ശശിയ്ക്ക് എതിരെ പരാതിയുമായി എൽ.ഡി.എഫ് 

പാലക്കാട്: മുൻ സിപിഐഎം നേതാവും ഒറ്റപ്പാലത്തെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി കെ ശശിക്കെതിരെ എല്‍ഡിഎഫ്. നാമനിർദ്ദേശ പത്രികയില്‍ പേരിലും വയസിലും ശശി കൃത്രിമം കാണിച്ചതായാണ് എല്‍ഡിഎഫ് ആരോപിക്കുന്നത്.

Advertisements

ശശി പഠിച്ച കുലുക്കല്ലൂർ വി എ യുപി സ്‌കൂളിലെ സർട്ടിഫിക്കറ്റിലുള്ള പേര് ശശിധരൻ പി കെ എന്നാണെന്നാണ് എല്‍ഡിഎഫ് പറയുന്നത്. പേരില്‍ മാറ്റം വരുത്തണമെങ്കില്‍ നിലവിലുള്ള നിയമപ്രകാരം ഗസറ്റ് നോട്ടിഫിക്കേഷൻ ഉണ്ടാകണം. ഇത്തരമൊരു നടപടി സ്വീകരിച്ചതായി വിവരമില്ല. ഇതിന് പുറമേ പേര് മാറ്റാതെ ശശി പാസ്‌പോർട്ടിലും കൃത്രിമം കാണിച്ചിട്ടുണ്ടെന്ന് എല്‍ഡിഎഫ് ആരോപിക്കുന്നു. സ്‌കൂള്‍ സർട്ടിഫിക്കറ്റില്‍ ജനന തീയതിയിലും കൃത്രിമം കാണിച്ച ശശിക്കെതിരെ പൊലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കുമെന്നും എല്‍ഡിഎഫ് അറിയിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ മാസമാണ് പി കെ ശശിയെ സിപിഐഎം പുറത്താക്കിയത്. സിപിഐഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച്‌ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു പാർട്ടി നടപടി. ഇതിന് പിന്നാലെ ഒറ്റപ്പാലത്ത് നിന്ന് മത്സരിക്കാൻ തീരുമാനിക്കുകയും യുഡിഎഫ് പിന്തുണ നല്‍കുകയുമായികുന്നു.

Hot Topics

Related Articles