ഹൈദരാബാദിൽ പന്താട്ടം ! അവസാന ഓവറിലെ മൂന്ന് ഫോറിൽ എസ് ആർ എച്ച് തീർന്നു : ഹൈദരാബാദിന് എതിരെ ലഖ്‌നൗവിന് അഞ്ച് വിക്കറ്റ് വിജയം

ഹൈദരാബാദ് : അവസാന ഓവർ വരെ ഉദ്വേഗം നിറഞ്ഞ മത്സരത്തിന് ഒടുവിൽ ഹൈദരാബാദിന് മേൽ മിന്നും ജയം നേടി ലഖ്‌നൗ. 50 പന്തിൽ 68 റൺ എടുത്ത റിഷഭ് പന്താണ് ലഖ്നൗവിൻ്റെ വിജയ ശില്പി ആയത്.

Advertisements

ടോസ് നേടിയ ലഖ്നൗ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മൊഹമ്മദ് ഷമിയുടെ ആദ്യ ഓവറില്‍ തന്നെ അഭിഷേക് ശര്‍മ്മയെ നഷ്ടമായ സണ്‍റൈസേഴ്സിന് ഷമി എറിഞ്ഞ രണ്ടാം ഓവറില്‍ ട്രാവിസ് ഹെഡിനെയും നഷ്ടമായി. 8/2 എന്ന നിലയില്‍ നിന്ന് അധികം മുന്നേറുന്നതിന് മുമ്ബ് തന്നെ ഇഷാന്‍ കിഷനെയും നഷ്ടമായ സണ്‍റൈസേഴ്സ് 11/3 എന്ന നിലയില്‍ പരുങ്ങലിലായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

14 റണ്‍സ് നേടിയ ലിയാം ലിവിംഗ്സ്റ്റണിനെ നഷ്ടമാകുമ്ബോള്‍ ഹൈദ്രാബാദ് 26/4 എന്ന നിലയിലായിരുന്നു. അഞ്ചാം വിക്കറ്റില്‍ ഹെയിന്‍‍റിച്ച്‌ ക്ലാസ്സനും നിതീഷ് റെഡ്ഢിയും മികവ് പുലര്‍ത്തിയപ്പോള്‍ സണ്‍റൈസേഴ്സ് തകര്‍ച്ചയില്‍ നിന്ന് കരകയറി. ഇരു താരങ്ങളും തങ്ങളുടെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ അഞ്ചാം വിക്കറ്റില്‍ ഇവര്‍ 116 റണ്‍സാണ് 63 പന്തില്‍ നിന്ന് നേടിയത്. 56 റണ്‍സ് നേടിയ നിതീഷ് റെഡ്ഢിയെ നഷ്ടമാകുമ്ബോള്‍ സണ്‍റൈസേഴ്സ് 142 റണ്‍സാണ് നേടിയത്. നിതീഷിനെ മണിമാരന്‍ സിദ്ധാര്‍ത്ഥ് പുറത്താക്കിയപ്പോള്‍ 62 റണ്‍സ് നേടിയ ക്ലാസ്സനെയും ഹര്‍ഷ് ദുബേയെയും ഒരേ ഓവറില്‍ പുറത്താക്കി അവേശ് ഖാന്‍ സണ്‍റൈസേഴ്സിന് തിരിച്ചടി നല്‍കി.

142/4 എന്ന നിലയില്‍ നിന്ന് 144/7 എന്ന നിലയിലേക്ക് സണ്‍റൈസേഴ്സ് വീണപ്പോള്‍ 20 ഓവര്‍ അവസാനിക്കുമ്ബോള്‍ 156/9 എന്ന സ്കോര്‍ മാത്രമാണ് ടീമിന് നേടാനായത്.

157 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ലഖ്‌നൗ, 50 പന്തില്‍ നിന്ന് 68 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ റിഷഭ് പന്തിന്റെ മത്സരവിജയത്തിന്റെ കരുത്തില്‍ ഒരു പന്ത് മാത്രം ബാക്കി നില്‍ക്കെ വിജയത്തിലെത്തി.

ഓപ്പണർ ഐഡൻ മാർക്രം 27 പന്തില്‍ നിന്ന് 45 റണ്‍സ് നേടിയതോടെ ലഖ്‌നൗവിന് മികച്ച തുടക്കം ലഭിച്ചു. എന്നിരുന്നാലും, മിച്ചല്‍ മാർഷ്, ആയുഷ് ബദോണി, നിക്കോളാസ് പൂരൻ എന്നിവർക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയാതെ വന്നതോടെ വിക്കറ്റുകള്‍ പതിവായി വീണു. മധ്യനിര തകർന്നെങ്കിലും, പന്ത് ഒരു എൻഡ് ഉറപ്പിച്ച്‌ അവസാന ഓവറില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

Hot Topics

Related Articles