മീററ്റ് : വിവാഹ മോചനം നേടിയ മകളെ ബാൻഡും മേളവുമായി സ്വീകരിച്ച് വിരമിച്ച ജഡ്ജി. വിവാഹമോചനം മറ്റുള്ളവർ അറിയിക്കാതെ മൂടിവയ്ക്കുന്ന സാഹചര്യത്തിലാണ് മീററ്റിലെ സംഭവം.വിവാഹമോചനം ഒരു മോശം കാര്യമല്ലെന്ന സന്ദേശമാണ് ഈ അച്ഛൻ മുന്നോട്ട് വയ്ക്കുന്നത്.
Advertisements
ഇന്ത്യൻ ആർമിയില്‍ മേജറായ യുവാവിനെ 2018ലാണ് അഭിഭാഷകനായ ജ്ഞാനേന്ദ്ര കുമാറിൻ്റെ മകള്‍ പ്രണിത വസിഷ്ഠ് വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹം കഴിഞ്ഞ് വർഷങ്ങള്‍ക്കുള്ളില്‍ തന്നെ ഭർതൃവീട്ടില്‍ നിന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ പ്രണിതയ്ക്ക് ഏല്‍ക്കേണ്ടി വന്നത് ഒരു കുഞ്ഞ് ജനിച്ച ശേഷവും കാര്യങ്ങള്‍ മെച്ചപ്പെട്ടില്ല. ഇതോടെയാണ് മീററ്റിലെ കുടുംബ കോടതിയില്‍ പ്രണിത വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്.

