സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങൾ വെള്ളിത്തിരയിൽ നിന്നും പണം വാരുന്നു; നൂറു കോടിയിലേയ്ക്ക് കുതിച്ച് വാഴ രണ്ട് 

സോഷ്യല്‍ മീഡിയ താരങ്ങളായ ഹാഷിർ, അലൻബിൻ സിറാജ്, വിനായക്, അബിൻ ജോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകൻ സവിൻ സ ഒരുക്കിയ ‘വാഴ 2, ബയോ പിക്ക് ഒഫ് ബില്ല്യണ്‍ ബ്രോസ്’ നാല് ദിവസം കൊണ്ട് ലോക വ്യാപകമായി 62.95 കോടി ഗ്രോസ് കളക്ഷൻ നേടി അഭൂതപൂർവ്വമായ വിജയത്തിലേക്ക് കുതിക്കുന്നു. പ്രമുഖ ട്രാക്കർമാരായ സാക്ക്നില്‍ക്കിന്റെ റിപ്പോർട്ടനുസരിച്ച്‌ പത്ത് കോടി മുതല്‍ മുടക്കുള്ള ചിത്രം ഓവർസീസ് മാർക്കറ്റില്‍ നിന്ന് മാത്രം നാല് ദിവസം കൊണ്ട് 33.25 കോടി രൂപ ഗ്രോസ് നേടിക്കഴിഞ്ഞു. 29.70 കോടിയാണ് ഡൊമസ്റ്റിക്ക് കളക്ഷൻ. ഇതിനകം ഈ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രമായി മാറിക്കഴിഞ്ഞ വാഴ 2 ഇപ്പോഴത്തെ ട്രെൻഡ് അനുസരിച്ച്‌ അടുത്ത വാരാന്ത്യത്തിന് മുൻപ് 100 കോടി ക്ലബ്ബില്‍ ഇടം നേടുമെന്നാണ് സൂചന.

Advertisements

സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുണ്‍, അല്‍ഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയവരും താരനിരയില്‍ അണിനിരക്കുന്നു. തിരക്കഥയും സംഭാഷണവും വിപിൻ ദാസ് എഴുതുന്നു. ഡബ്ളയു.ബി.ടി.എസ് പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കണ്‍ സ്റ്റുഡിയോസ്, ഷൈൻ സ്ക്രീൻസ് എന്നീ ബാനറില്‍ വിപിൻ ദാസ്, ഹാരിസ് ദേശം,സാഹു ഗാരപാട്ടി, പി.ബി അനീഷ്, ആദർശ് നാരായൻ എന്നിവർ ചേർന്നാണ് നിർമ്മാണം. അഖില്‍ ലൈലാസുരൻ ഛായാഗ്രഹണം നിർവഹിക്കുന്നു.

Hot Topics

Related Articles