കോഴിക്കോട് : കോഴിക്കോട് വാണിമേലില്‍ മൂന്ന് വയസുകാരനെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വാണിമേലില്‍ വാടകയ്ക്ക് താമസിക്കുന്ന നേപ്പാള്‍ സ്വദേശി മനോജ് ജാധരിയുടെ മകനായ പ്രിയാൻഷ് ആണ് മരിച്ചത്. താറാവുകള്‍ക്ക് നീന്തിക്കുളിക്കാൻ ഉണ്ടാക്കിയ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. മുങ്ങിമരണമെന്നാണ് പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തല്‍. മാതാപിതാക്കള്‍ കാണാതെ കുട്ടി കുളത്തില്‍ ഇറങ്ങിയതാകാമെന്നാണ് നിഗമനം. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികള്‍ക്ക് ശേഷം മാവൂർ റോഡിലെ ശ്മശാനത്തില്‍ സംസ്കരിച്ചു.
Advertisements

