കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 11 ശനിയാഴ്ച വൈദ്യുതി മുടങ്ങും. രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 08:30 മുതൽ 04:00 വരെ കൂടപ്പുലം അമ്പലം, കൂടപ്പുലം ഷാപ്പ് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ മുളക്കാം തുരുത്തി, യൂദാപുരം, ശാസ്താംങ്കൽ ,വെള്ളേക്കളം എന്നീ ട്രാൻസ്ഫോർമർകളിൽ രാവിലെ 9:00 മുതൽ 6.00 വരെ വൈദ്യുതി മുടങ്ങും.
Advertisements
പള്ളിക്കത്തോട് സെക്ഷൻ പരിധിയിൽ പെരിങ്ങളം മൂഴൂർ ട്രാസ്‌ഫോർമർ പരിധിയിൽ പകൽ 9.00 മുതൽ 5.00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ജീവൻ നഗർ,പ്ലാമൂട് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

